Quantcast

തിരുപ്പതിയിൽ തിരക്കിൽപെട്ട് മരിച്ചവരിൽ മലയാളിയും

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലാണ് ഇന്നലെ അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    9 Jan 2025 10:59 AM GMT

Malayali among those killed in stampede at Tirupatis Sri Venkateswara Swamy Temple, sri venkateswara swamy temple stampede,
X

ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടു മരിച്ചവരിൽ മലയാളിയും. പാലക്കാട് വണ്ണാമട സ്വദേശി നിർമല(52) ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ.

വൈകുണ്ഠ ഏകാദശിയോട് അനുബന്ധിച്ച് ഇന്നലെ നടന്ന വൈകുണ്ഠദ്വാര ദർശനത്തിനിടയിലായിരുന്നു അപകടം. ടോക്കൺ വിതരണ കൗണ്ടറിന് മുന്നിലാണ് തിക്കും തിരക്കുമുണ്ടായത്. ടോക്കൺ വിതരണം തുടങ്ങിയതോടെ ഭക്തർ വരി തെറ്റിച്ചതാണ് അപകടമുണ്ടാക്കിയത്.

ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്. രാവിലെ മുതൽ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളിൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

Summary: Malayali among those died in stampede at Tirupati's Sri Venkateswara Swamy Temple

TAGS :

Next Story