'കേസെടുത്ത് അന്വേഷിക്കണം'; മല്ലു ഹിന്ദു ഗ്രൂപ്പിൽ കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ പരാതി
പുതിയ പരാതിയോ സർക്കാർ നിർദേശമോ ലഭിച്ചാൽ മാത്രം കേസെടുക്കാമെന്നായിരുന്നു പൊലീസ് വിലയിരുത്തല്‍
കൊല്ലം: വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ. ഗോപാലകൃഷ്‌ണൻ ഐഎഎസിനെതിരെ പരാതി. മതസ്‌പർദ്ധയും വർഗീയതയും പടർത്താൻ ശ്രമിച്ചതിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആണ് ഡിജിപിക്ക് പരാതി നൽകിയത്.
മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കേസെടുക്കില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും പൊലീസ് അറിയിച്ചിരുന്നു. ഗോപാലകൃഷ്ണന്റെ പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ അന്വേഷണം കഴിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
പുതിയ പരാതിയോ സർക്കാർ നിർദേശമോ ലഭിച്ചാൽ മാത്രം കേസെടുക്കാമെന്നായിരുന്നു പൊലീസ് വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണനെതിരെ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം ഗോപാലകൃഷ്ണൻ മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുണ്ടാക്കി എന്നത് ബോധ്യപ്പെട്ടെന്നും സമാധാനാന്തരീക്ഷത്തെ തകർക്കുന്നതിനാണ് ഇതെന്നുമാണ് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ സസ്‌പെൻഷന് പിന്നാലെ ഗോപാലകൃഷ്ണനെതിരെ വകുപ്പുതല അന്വേഷണം നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ഉന്നത ഐഎഎസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന അന്വേഷണത്തിനാണ് സാധ്യത.
Adjust Story Font
16