Quantcast

ജീവിതം തകർക്കാൻ നോക്കാതെ 'തൊപ്പി'യെ തിരുത്തി തിരിച്ചുകൊണ്ടുവരാൻ നോക്കണം: മല്ലു ട്രാവലർ

വാതിൽ ചവിട്ടിപ്പൊളിച്ചുള്ള ആക്ഷൻ ഹീറോ അറസ്റ്റ് പ്രഹസനമായാണ് തോന്നുന്നതെന്നും എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം മുക്കാനുള്ള ആസൂത്രിത നീക്കമാണോയെന്ന് സംശയമുണ്ടെന്നും മല്ലു ട്രാവലർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    24 Jun 2023 11:27 AM GMT

Mallu traveller fb post about thoppi
X

അശ്ലീല പരാമർശത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബർ 'തൊപ്പി'യെ തിരുത്തി നല്ല രീതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്ന് മല്ലു ട്രാവലർ. തന്റെ വീട്ടിലെ മുറിയിലിരുന്ന് ഇഷ്ടമുള്ളപോലെ ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെ പലരും സ്വന്തം താൽപര്യത്തിന് വേണ്ടി ഉപയോഗിച്ചപ്പോഴാണ് അവൻ വിവാദങ്ങളിൽപ്പെട്ടതെന്ന് മല്ലു ട്രാവലർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. നിലവിലെ കേസിൽ തൊപ്പിയെ നിയമനടപടികളിൽനിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വളാഞ്ചേരിയിലെ കടയുടമക്ക് മാത്രമാണെന്നും മല്ലു ട്രാവലർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തോപ്പി വിഷയം

തൊപ്പി എന്ന് വിളിക്കുന്ന നിഹാദ്‌ ,തന്റെ വീട്ടിലെ മുറിയിലിരുന്ന് തനിക്ക്‌ ഇഷ്ടമുള്ള പോലെ ജീവിക്കുന്ന് , അതിനിടയിൽ ഒരു ചാനൽ ടിം. അവരൂടെ റീച്ചിനു വേണ്ടി അവന്റെ ഇന്റർവ്വ്യൂ ചെയ്യുന്നു. അത്‌ ലക്ഷക്കണക്കിനു ആളുകൾ കാണുന്നു. അത്‌ കണ്ട്‌ മറ്റ്‌ ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും. തൊപ്പിയുമായി ബന്ദപ്പെട്ട്‌ വീഡിയൊസ്‌ ഉണ്ടാക്കി റീച്ച്‌ ഉണ്ടാക്കുന്ന്.

തൊപ്പി റീച്ച്‌ ആയി എന്ന് കണ്ടപ്പൊഴാണു. വളാഞ്ചേരിയിലെ കടയുടമ ഉൽഘാടനത്തിനു കൊണ്ട്‌ വരുന്നത്‌ , തൊപ്പി എന്ന ക്യാരക്റ്റർ 90% സംസരിക്കുന്നതും. നല്ല വാക്കുകൾ അല്ല എന്ന് വ്യക്തമായി അറിയുന്ന ആ കടയുടമ എന്ത്‌ കൊണ്ട്‌ ആ പരിപാടിക്ക്‌ ക്ഷണിച്ചു? അങ്ങനെ ക്ഷണിച്ചാൽ തന്നെ ആ ചെക്കനെ നിയന്ത്രിക്കണ്ടെ ? ചുരുക്കി പറഞ്ഞാൽ എല്ലാവരും അവരവരുടെ ലാഭത്തിനു വേണ്ടി ആ ചെക്കനെ ഉപയോഗിച്ചു. ഇപ്പൊഴും വാതിൽ ചവിട്ടി പൊളിച്ച്‌ ഉള്ള ആക്ഷൻ ഹീറൊ അറസ്റ്റ്‌ വരെ പ്രഹസനം ആയിട്ടെ തോന്നുന്നുള്ളൂ. SFI നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ്‌ വിവാദം മുക്കാൻ ഉള്ള മനപ്പൂർവ്വ പ്രവർത്തി ആണൊ എന്ന് വരെ സംശയം ഉണ്ട്‌.

(7 ദിവസം തപ്പിയിട്ട്‌ പൊക്കാൻ പറ്റിയില്ല പോലും 🥲)

തൊപ്പി എന്ന ചാനലിൽ വരുന്ന വീഡിയോസിനോട്‌ യോജിപ്പ്‌ ഇല്ലാ. എന്ന് വെച്ച്‌ ആ ചെക്കനെ വെറുപ്പൊടെ കാണാനും ആവില്ല. കാരണം ഒരൊ മനുഷ്യന്റെയും ജീവിത അനുഭവങ്ങൾ അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. മറ്റുള്ളവർക്ക്‌ അത്‌ acceptable ആവണം എന്നില്ലാ. (മലയാളത്തിൽ വൾഗ്ഗർ ആയി വീഡിയൊ ചെയ്യുന്ന ഒരു പാട്‌ സ്ത്രീകൾ ഉണ്ട്‌ , അവർക്കൊന്നും ഇങ്ങനെ ഉള്ള്‌ നിയമങ്ങൾ ബാധകമല്ലെ, )

ഈ വിഷയത്തിൽ ആ ചെക്കനെ നിയമ നടപടികളിൽ നിന്നും സംരക്ഷിക്കണ്ട ഉത്തരവാദിത്തം ആ കടയുടമക്ക്‌ മാത്രം ആണു. വിവാദങ്ങൾ എല്ലാം അവസാനിച്ച്‌. നല്ല വീഡിയൊസുമായി തിരിച്ച്‌ വരട്ടെ,ജനങ്ങൾ സ്വീകരിക്കും. .. (ഒരു മനുഷ്യന്റെ ജീവിതം തകർക്കാൻ നോക്കാതെ അവനെ തിരുത്തി തിരിച്ച്‌ കൊണ്ട്‌ വരാൻ നൊക്കൂ. കാരണം ഈ വിഷയത്തിൽ നമ്മൾ എല്ലാം കുറ്റക്കാരാണു).

TAGS :

Next Story