തൃശൂരിൽ വൻ ലഹരി മരുന്നു വേട്ട; 42 ഗ്രാം MDMA-യുമായി യുവാവ് പിടിയില്‍ | man arrested with MDMA drugs in kuthiran thrissur | Kerala

തൃശൂരിൽ വൻ ലഹരി മരുന്നു വേട്ട; 42 ഗ്രാം MDMA-യുമായി യുവാവ് പിടിയില്‍

42 ഗ്രാം തൂക്കം വരുന്ന എംഡിഎയും ബ്ലൂ എക്‌സ്റ്റസി ഗുളികളും പിടിച്ചെടുത്തു.

MediaOne Logo

Web Desk

  • Updated:

    11 May 2024 12:31 PM

Published:

11 May 2024 12:27 PM

man arrested with MDMA drugs in kuthiran thrissur
X

പൂത്തോള്‍ സ്വദേശിയായ കുറ്റിച്ചിറ വീട്ടില്‍ വിഷ്ണു

തൃശൂര്‍: കുതിരാനില്‍ വൻ ലഹരിമരുന്നു വേട്ട. പൂത്തോള്‍ സ്വദേശിയായ കുറ്റിച്ചിറ വീട്ടില്‍ വിഷ്ണു (28)ആണ് പിടിയിലായത്. 42 ഗ്രാം തൂക്കം വരുന്ന എംഡിഎയും ബ്ലൂ എക്‌സ്റ്റസി ഗുളികളും ഇയാളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തു. തൃശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌കോഡും, പീച്ചി പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് ലഹരിയുമായി വരുന്ന ര​ഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിഷ്ണുവിനെ പിടികൂടിയത്. തൃശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌കോഡും, പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. പലതവണ സമാന രീതിയില്‍ ലഹരി വസ്തുക്കളുമായി ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story