Quantcast

വയനാട്ടില്‍ കടുവ ആക്രമിച്ചയാള്‍ മരിച്ചു

പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    12 Jan 2023 1:29 PM

Published:

12 Jan 2023 11:04 AM

Man dies after tiger attack in Wayanad
X

പ്രതീകാത്മക ചിത്രം

വയനാട്: വാളാട് പുതുശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. രണ്ടു തവണ പ്രദേശവാസികൾ കടുവയെ കണ്ടു.

തുടർന്ന് അൽപ്പസമയത്തിനകം തന്നെ സാലു പള്ളിപ്പുറമെന്ന പ്രദേശവാസിയെ കടുവ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സാലുവിനെ മാനന്തവാടി മെഡിക്കൽ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കേഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കൽപ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ അൽപ്പസമയം മുമ്പ് ഇദ്ദേഹം മരിച്ചു. മാനന്തവാടി എം.എൽ.എ ആർ. കേളുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

TAGS :

Next Story