Quantcast

മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയിട്ട നിലയിൽ

പത്തനംതിട്ട മൈലപ്ര പുതുവേലി സ്വദേശി ജോർജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-12-30 15:34:41.0

Published:

30 Dec 2023 2:12 PM GMT

Shop owner death news
X

പത്തനംതിട്ട: പലചരക്ക് കടയ്ക്കുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മൈലപ്ര പുതുവേലി സ്വദേശി ജോർജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൈകാലുകൾ കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ജോർജിന്റെ തന്നെ കടയിലാണ് ഇന്ന് വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്.

മൈലപ്ര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ ഷാജി പുതുവേലിയുടെ പിതാവാണ് മരിച്ച ജോർജ്. കടയ്ക്കുള്ളിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും ഇതിന്റെ ഹാർഡ് ഡിസ്‌ക് അടക്കം കാണാതായിട്ടുണ്ട്.

മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്. മരണത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



TAGS :

Next Story