തമിഴ്‌നാട് സ്വദേശി ട്രെയിനിൽനിന്ന് വീണുമരിച്ച സംഭവം; കരാർ ജീവനക്കാരൻ കുറ്റം സമ്മതിച്ചു
മംഗലൂരു - കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിനിൽ നിന്നാണ് യുവാവ് വീണത്
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് വീണ് ഒരാൾ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളയാൾ കുറ്റം സമ്മതിച്ചു. റെയിൽവേയിലെ കരാർ ജീവനക്കാരനായ അനിൽ കുമാറാണ് യുവാവിനെ തള്ളിയിട്ടത്. തമിഴ്‌നാട് സ്വദേശി ശരവൻ ഗോപിയാണ് മരിച്ചത്. അതേസമയം തള്ളിയിടാൻ കാരണമെന്തെന്ന് അന്വേഷിച്ചുവരികയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം. മംഗലൂരു - കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിനിൽ നിന്നാണ് യുവാവ് വീണത്. ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോൾ ഇയാൾ ഡോറിന്റെ അടുത്താണ് ഉണ്ടായിരുന്നത്. ഇതിനിടെ ഒരാൾ തള്ളിയിടുകയായിരുന്നുവെന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്നവർ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.
Next Story
Adjust Story Font
16