Quantcast

കൊല്ലം ഓച്ചിറയില്‍ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമിച്ചത് സന്തോഷിനെ കൊന്ന സംഘമെന്ന് സംശയം

ഗുരുതരമായി പരിക്കേറ്റ വവ്വാക്കാവ് സ്വദേശി അനീറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    27 March 2025 5:22 AM

Published:

27 March 2025 2:52 AM

കൊല്ലം ഓച്ചിറയില്‍ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമിച്ചത്   സന്തോഷിനെ കൊന്ന സംഘമെന്ന് സംശയം
X

കൊല്ലം: ഓച്ചിറ വവ്വാക്കാവിൽ കാറിൽ എത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ വവ്വാക്കാവ് സ്വദേശി അനീറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ കരുനാഗപ്പള്ളിയിൽ ഇന്ന് പുലര്‍ച്ചെ ക്രിമിനല്‍ കേസ് പ്രതിയായ സന്തോഷിനെ കൊലപ്പെടുത്തിയ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷിനെ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നത്.മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന.പ്രതികളെ പിടികൂടാനായിട്ടില്ല.

കൊല്ലപ്പെട്ട സന്തോഷ് വധശ്രമക്കേസില്‍ പ്രതിയാണ്.ജിം സന്തോഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്. കാറിലെത്തിയ സംഘം തോട്ടയെറിഞ്ഞ് അക്രമി സംഘം വീടിനകത്തേക്ക് കയറുകയും അമ്മയുടെ മുന്നിൽവെച്ച് മകനെ വെട്ടിക്കൊല്ലുകയുമായിരുന്നു.മുൻപും ഇയാൾക്കുനേരെ ആക്രമണമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.


TAGS :

Next Story