Quantcast

തൊടുപുഴയിൽ പ്രതി ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടി പുഴയിൽ ചാടി മരിച്ചു

സ്റ്റേഷനിൽ കൊണ്ടുവന്നയുടനെ ഷാഫി ഇറങ്ങിയോടി പുഴയിൽ ചാടുകയായിരുന്നുവെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2021-12-03 08:27:35.0

Published:

3 Dec 2021 6:56 AM GMT

തൊടുപുഴയിൽ പ്രതി ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടി പുഴയിൽ ചാടി മരിച്ചു
X

തൊടുപുഴയിൽ കഞ്ചാവ് കേസിൽ പിടികൂടിയ പ്രതി ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടി പുഴയിൽ ചാടി മരിച്ചു. കോലാനി സ്വദേശി ഷാഫിയാണ് പുഴയിൽ ചാടിയത്. തെരച്ചിലിനൊടുവിൽ യുവാവിന്റെ മൃതദേഹം ലഭിച്ചു.

രാവിലെ 8.55നാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ ഷാഫിയെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായിരുന്നു. ലോക്കപ്പ് പൂട്ടിയിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഫോൺ ചെയ്യാനായി മാറിയപ്പോഴാണ് പ്രതി ഇറങ്ങി ഓടിയത്. പ്രതി തൊടുപുഴയാറ്റിൽ ചാടുകയായിരുന്നു.

കോതമംഗലത്ത് നിന്നെത്തിയ സ്കൂബ സംഘമാണ് തെരച്ചിൽ നടത്തിയത്. ഉച്ചയോടെ മൃതദേഹം ലഭിച്ചു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തൊടുപുഴ ഫയർ ആൻറ് സെക്യൂ ടീമിലെ സ്കൂബ ടീം വണ്ടിപ്പെരിയാറിൽ പ്രത്യേക ഡ്യൂട്ടിയിലായതിനാൽ തെരച്ചിൽ വൈകി. ഇതോടെയാണ് കോതമംഗലത്ത് നിന്ന് മറ്റൊരു സംഘത്തെ വിളിച്ചു വരുത്തിയത്. ഡ്യൂട്ടിക്കിടെ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകും.

TAGS :

Next Story