തലക്ക് മുകളിലൂടെ ട്രെയിൻ ഓടിപ്പോയിട്ടും ഒന്നും സംഭവിച്ചില്ല; മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന് മധ്യവയസ്‌കൻ
കണ്ണൂർ പന്നേൻ പാറയിൽ നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്
കണ്ണൂർ: മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന മധ്യവയസ്‌കൻ തലനാരിഴക്ക് രക്ഷപ്പെട്ടു. ട്രെയിൻ ഇയാൾ കിടന്ന ട്രാക്കിന് മുകളിലൂടെ കടന്നുപോയെങ്കിലും അത്ഭുതകരമായിരുന്നു രക്ഷപെടൽ. കണ്ണൂർ പന്നേൻ പാറയിൽ നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ചിറയ്ക്കൽ സ്വദേശിയാണ് ട്രെയിൻ വരുമ്പോൾ ട്രാക്കിൽ കിടന്നത്.
Next Story
Adjust Story Font
16