തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ പെട്രോളുമായി യുവാവ്; പിന്നാലെ അറസ്റ്റ്
ട്രെയിനിൽ കയറ്റിവിട്ട വാഹനത്തിന്‍റെ പെട്രോളാണ് കൈവശം സൂക്ഷിച്ചതെന്ന് യുവാവ്
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്.
ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്‍പ്രസില്‍ തൃശൂരിലെത്തിയതായിരുന്നു ഇയാള്‍. ബംഗളൂരുവില്‍ നിന്ന് ട്രെയിനിൽ വാഹനം കയറ്റിവിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോൾ ആണ് കുപ്പിയിൽ ഉണ്ടായിരുന്നത്.
വാഹനം പാർസൽ അയക്കുമ്പോൾ പെട്രോൾ ഉണ്ടാകരുത് എന്നതിനാലാണ് പെട്രോൾ കുപ്പിയിൽ സൂക്ഷിച്ചത് എന്ന് യുവാവ് പറഞ്ഞു. പെട്രോളിനു പുറമെ ഒരു ഹെല്‍മറ്റും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു.
Next Story
Adjust Story Font
16