എംബിബിഎസിന് ഇതരസംസ്ഥാനക്കാർക്കും പ്രവേശനം നൽകാൻ അനുവദിക്കണം; മാനേജ്‌മെന്റുകൾ സുപ്രിംകോടതിയിൽ
2022-23 അധ്യയന വർഷത്തെ മെഡിക്കൽ പ്രവേശനത്തിന് എൻട്രൻസ് കമ്മീഷണർ പുറത്തിറക്കിയ പ്രോസ്‌പെക്ടസ് ചോദ്യം ചെയ്താണ് ഹരജി.
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എംബിബിഎസ് കോഴ്‌സുകളിലേക്ക് ഇതരസംസ്ഥാന വിദ്യാർഥികളെയും പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്‌മെന്റ് അസോസിയേഷൻ ആണ് സുപ്രിംകോടതിയിൽ ഹരജി ഫയൽ ചെയ്തത്.
2022-23 അധ്യയന വർഷത്തെ മെഡിക്കൽ പ്രവേശനത്തിന് എൻട്രൻസ് കമ്മീഷണർ പുറത്തിറക്കിയ പ്രോസ്‌പെക്ടസ് ചോദ്യം ചെയ്താണ് ഹരജി. പ്രോസ്‌പെക്ടസ് പ്രകാരം എംബിബിഎസ് പ്രവേശനം ലഭിക്കണമെങ്കിൽ കേരളത്തിൽ ജനിച്ചവരോ, സ്ഥിരതാമസക്കാരോ ആവണമെന്ന് നിബന്ധനയുണ്ട്. ഇതിനെതിരെയാണ് സ്വാശ്രയ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16