യു.ഡി.എഫിൽ അവഗണനയെന്ന് മാണി സി.കാപ്പൻ; ഒരു നേതാവിന് വ്യക്തിപരമായി പ്രശ്‌നമെന്ന് വിമർശനം
പ്രതിപക്ഷ നേതാവിനെ രേഖാമൂലം പരാതിയറിയിച്ചെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു
കോട്ടയം: യു.ഡി.എഫ് വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് മാണി സി. കാപ്പൻ എം.എൽ.എ. യു.ഡി.എഫ് പരിപാടികൾ പലതും തന്നെ അറിയിക്കുന്നില്ല, മുട്ടിൽ മരംമുറി, മാടപ്പള്ളി എന്നിവിടങ്ങളിൽ പോയ യു.ഡി.എഫ് സംഘത്തിലേക്ക് തന്നെ വിളിച്ചില്ല. പ്രതിപക്ഷ നേതാവിന് ഫോണിൽ വിളിച്ച് വിവരം പറയാമായിരുന്നു. മുന്നണിയുമായി പ്രശ്നങ്ങളില്ല, എന്നാൽ ഒരു നേതാവിന് മാത്രമാണ് പ്രശ്നമെന്നും അത് വ്യക്തിപരമാണെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ രേഖാമൂലം പരാതിയറിയിച്ചെന്നും എന്നാല്‍ നടപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. സുധാകരന്‍ നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും മാണി സി. കാപ്പന്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഒരു കാരണവശാലും ഇടത് മുന്നണിയിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാണി സി. കാപ്പന്‍ തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണം. പരാതിയുണ്ടെങ്കില്‍ അത് തന്നോട് നേരിട്ടോ അല്ലെങ്കില്‍ യു.ഡി.എഫ് കണ്‍വീനറെയോ അറിയിക്കണം. പൊതുവേദിയില്‍ പരസ്യ പ്രതികരണം നടത്തുന്നത് അനൗചിത്യമാണ്. വ്യക്തിപരമായി അടുപ്പമുള്ളയാളാണ് മാണി സി. കാപ്പന്‍. എന്ത് പരാതിയുണ്ടെങ്കിലും അത് പരിഹരിക്കും. ഘടകകക്ഷികളുടെ വലിപ്പ ചെറുപ്പം നോക്കിയല്ല പെരുമാറുന്നതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
Adjust Story Font
16