Quantcast

റേഷൻ ഡിപ്പോ പ്രവർത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിന്‍റെ വിസ്തീർണത്തിൽ കൃത്രിമം; ഉദ്യോഗസ്ഥ സംഘം വെട്ടിച്ചത് കാൽ കോടിയോളം രൂപ

ഉന്നതതല അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയെങ്കിലും തുക തിരികെ വാങ്ങാൻ നടപടിയില്ല

MediaOne Logo

Web Desk

  • Updated:

    2021-11-19 02:23:51.0

Published:

19 Nov 2021 1:27 AM GMT

റേഷൻ ഡിപ്പോ പ്രവർത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിന്‍റെ വിസ്തീർണത്തിൽ കൃത്രിമം; ഉദ്യോഗസ്ഥ സംഘം വെട്ടിച്ചത് കാൽ കോടിയോളം രൂപ
X

കൊല്ലം കുന്നത്തൂരിൽ റേഷൻ ഡിപ്പോ പ്രവർത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിന്‍റെ വിസ്തീർണത്തിൽ കൃത്രിമം കാണിച്ച് ഉദ്യോഗസ്ഥ സംഘം വെട്ടിച്ചത് കാൽ കോടിയോളം രൂപ. ഉന്നതതല അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയെങ്കിലും തുക തിരികെ വാങ്ങാൻ നടപടിയില്ല.

ശൂരനാട് വടക്ക് കണ്ണമം വില്ലാട സ്വാമി ക്ഷേത്രത്തിന്‍റെ സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് റേഷൻ ഡിപ്പോ പ്രവർത്തിക്കുന്നത്. 5000 ചതുരശ്ര അടിയിൽ താഴെ മാത്രം വലുപ്പമുള്ള കെട്ടിടം 9000 ചതുരശ്ര അടി ഉണ്ടെന്നു കാട്ടിയാണ് വാടകയിനത്തിൽ ഓരോ മാസവും ലക്ഷക്കണക്കിനു രൂപ കൈമാറിയിരുന്നത്. 2018 ഒക്ടോബർ മുതൽ തട്ടിപ്പ് ആരംഭിച്ചു. ഡിപ്പോ സന്ദർശനത്തിന് എത്തിയ ദക്ഷിണ മേഖല റേഷനിങ് ഡപ്യൂട്ടി കൺട്രോളർ അനിൽ രാജ് സ്റ്റോക്കിലെ സംശയത്തെ തുടർന്ന് കെട്ടിടം വീണ്ടും അളക്കാൻ നിർദേശം നൽകി. ഇതോടെയാണ് അഴിമതി കണ്ടെത്തിയത്. പിന്നീട് അളവ് തിരുത്തി വാടക വെട്ടിക്കുറച്ചു. നഷ്ടമായ തുക തിരികെ പിടിക്കാനും അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും കഴിഞ്ഞിട്ടില്ല. ക്രമക്കേട് നടത്തിയ ഡിപ്പോ തലത്തിലെ ഉദ്യോഗസ്ഥർ ഉന്നത പദവികളിലേക്ക് മാറുകയും ചെയ്തു. പൊതു വിതരണ മേഖലയിൽ കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളുടെ ചുമതല കരുനാഗപ്പള്ളി ഡിപ്പോയ്ക്കാണ്.



TAGS :

Next Story