Quantcast

വനംവകുപ്പിനെതിരെ മാങ്കുളത്ത് ഹർത്താൽ; ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച്

ജനകീയ സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് മുന്നോടിയായി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി

MediaOne Logo

Web Desk

  • Updated:

    2024-01-06 02:18:35.0

Published:

6 Jan 2024 12:57 AM GMT

Idukki Hartal
X

ജനകീയ സമരസമിതി നടത്തിയ പന്തംകൊളുത്തി പ്രകടനത്തില്‍ നിന്ന് 

ഇടുക്കി: ഇടുക്കി മാങ്കുളത്ത് വനംവകുപ്പും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ വനംവകുപ്പിനെതിരെ വിമർശനവുമായി ഡീൻ കുര്യാക്കോസ് എം.പി. വനംവകുദ്യോഗസ്ഥർ നടത്തുന്ന തേർവാഴ്ചയെ ചെറുത്ത് തോൽപ്പിക്കണം. ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന വിധം അതിജീവനത്തെ തടസ്സപ്പെടുത്തിയാൽ ജനങ്ങൾ സംഘടിക്കുമെന്നതിൻ്റെ തെളിവാണ് മാങ്കുളത്തെ പ്രതിഷേധമെന്നും എം.പി പറഞ്ഞു. വനംവകുപ്പിൻ്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് മാങ്കുളം പഞ്ചായത്തിൽ ജനകീയ സമരസമതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. മാങ്കുളം ഡി.എഫ്.ഒ ഓഫീസിലേക്ക് സമരസമിതി മാർച്ചും നടത്തും.

ഇടുക്കി മാങ്കുളത്ത് ജനകീയ സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് മുന്നോടിയായി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, കർഷക- വ്യാപാരി സംഘടനാ നേതാക്കൾ, മതമേലധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് മാങ്കുളത്തെ സംയുക്ത ഓട്ടോ ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മ മാങ്കുളം ഡി.എഫ്.ഒ യുടെ കോലം കത്തിച്ചിരുന്നു. ജനജീവിതത്തിന് വെല്ലുവിളിയാകുന്ന നിലപാട് വനം വകുപ്പ് സ്വീകരിക്കുന്നുവെന്നും മാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അടക്കമുള്ളവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചെന്നുമാരോപിച്ചായിരുന്നു പ്രതിഷേധം.

TAGS :

Next Story