Quantcast

മലപ്പുറത്തെ ഗൃഹനാഥന്‍റെ ആത്മഹത്യ; മകളുടെ ഭർത്താവിന്‍റെ മാനസിക പീഡനം മൂലമെന്ന് കുടുംബം

മകളുടെ ഭർത്താവ് സ്ത്രീധനത്തെ ചൊല്ലി മാനസികമായി പീഡിപ്പിക്കുന്നുവെന്നും, മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് മൂസക്കുട്ടി മരിക്കുന്നതിന് തൊട്ട് മുമ്പ് ചിത്രീകരിച്ച വീഡിയോയിലുള്ളത്

MediaOne Logo

Web Desk

  • Updated:

    2021-10-05 04:46:13.0

Published:

5 Oct 2021 4:39 AM GMT

മലപ്പുറത്തെ ഗൃഹനാഥന്‍റെ ആത്മഹത്യ; മകളുടെ ഭർത്താവിന്‍റെ മാനസിക പീഡനം മൂലമെന്ന് കുടുംബം
X

മലപ്പുറം മമ്പാട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് മകളുടെ ഭർത്താവിന്‍റെ മാനസിക പീഡനം മൂലമെന്ന് പരാതി. മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയാണ് കഴിഞ്ഞമാസം 23ന് ആത്മഹത്യ ചെയ്തത്. അന്വേഷണമാവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി.

ഈ വീഡിയോ മൊബൈലിൽ പകർത്തിയ ശേഷമാണ് മമ്പാട് പന്തലിങ്ങൽ സ്വദേശി മൂസക്കുട്ടി ജീവനൊടുക്കിയത്. മകളുടെ ഭർത്താവ് സ്ത്രീധനത്തെ ചൊല്ലി മാനസികമായി പീഡിപ്പിക്കുന്നുവെന്നും, മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് മൂസക്കുട്ടി മരിക്കുന്നതിന് തൊട്ട് മുമ്പ് ചിത്രീകരിച്ച വീഡിയോയിലുള്ളത്.

സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് മൂസക്കുട്ടിയുടെ കുടുംബം വണ്ടൂർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ വർഷം ജനുവരിയിലാണ് അരീക്കോട് ഊർങ്ങാട്ടിരി സ്വദേശിയും മൂസക്കുട്ടിയുടെ മകൾ ഹിബയും തമ്മിലുള്ള വിവാഹം. വിവാഹ സമയത്ത് ഹിബക്ക് 18 പവൻ സ്വർണ്ണാഭരണങ്ങൾ നൽകിയിരുന്നു. വിവാഹ സമയത്ത് നൽകിയ സ്വർണാഭരണങ്ങൾ കുറവാണെന്നും കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് പതിവാണെന്നും പരാതിയിലുണ്ട് .

സഹോദരീ ഭർത്താവിന്‍റെ നിരന്തര മാനസിക പീഡനമാണ് പിതാവിന്‍റെ മരണകാരണമെന്ന് മൂസക്കുട്ടിയുടെ മകൻ പറഞ്ഞു. കുടുംബത്തിന്‍റെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി വണ്ടൂർ പോലീസ് അറിയിച്ചു.


TAGS :

Next Story