മന്‍സൂര്‍ വധക്കേസ്; പ്രതികള്‍ ക്രൈബ്രാംഞ്ച് കസ്റ്റഡിയില്‍
തിങ്കളാഴ്ച മുതൽ ഏഴ് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്
പുല്ലൂക്കര മൻസൂർ വധകേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തിങ്കളാഴ്ച മുതൽ ഏഴ് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. മുസ്‍ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പ്രതികളാണ് പിടിയിലായത്. റിമാന്‍ഡില്‍ കഴിയുന്ന ഇവരെ ഒരാഴ്ച കാലത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നത്.
കൊലപാതക സംഘത്തിലെ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന സുഹൈൽ അടക്കമുള്ളവരെയാണ് തുടർ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വിടുന്നത്. മൻസൂറിന്‍റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധമെന്നാണ് റിമാൻഡ് റിപ്പോർട്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമം നടത്തിയത്. ഒന്ന് മുതൽ 11 പേരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. കണ്ടാലറിയാവുന്ന പതിനാല് പേർക്കും കൊലയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മന്‍സൂറിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വടിവാള് കൊണ്ട് വെട്ടുകയായിരുന്നു, തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
Adjust Story Font
16