Quantcast

മനു തോമസിന്റെ ജീവന് ഭീഷണി; അന്വേഷണം വേണമെന്ന് വിഡി സതീശൻ

പാർട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലുകളായ അർജുൻ ആയങ്കിയും ആകാശ് തിലേങ്കരിയും ചേർന്ന് മനുവിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് വിഡി സതീശൻ

MediaOne Logo

Web Desk

  • Updated:

    2024-06-28 07:14:45.0

Published:

28 Jun 2024 6:26 AM GMT

manu_vd satheesan
X

തിരുവനന്തപുരം: പാർട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലുകളാണ് അർജുൻ ആയങ്കിയും ആകാശ് തിലേങ്കരിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മനു തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്. പി .ജയരാജനെക്കുറിച്ചും അദ്ദേഹത്തിൻറെ മകനെ കുറിച്ചുമാണ് ആരോപണം ഉന്നയിച്ചത്. ഇതിൽ ഗൗരവമായ അന്വേഷണം വേണം. മനു തോമസിന്റെ ജീവന് ഭീഷണിയുണ്ടെന്നും വലിയ വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

സിപിഎമ്മിന് ജീർണത സംഭവിച്ചു എന്ന് കോൺഗ്രസ് പറഞ്ഞ കാര്യമാണ് മനു തോമസ് പറഞ്ഞത്. അർജുൻ ആയങ്കിയും ആകാശ് തിലേങ്കരിയും ചേർന്ന് മനുവിനെ ഭീഷണിപ്പെടുത്തുന്നു. ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കുണ്ട് എന്ന് പറഞ്ഞ ആകാശ് തില്ലങ്കേരി ഇപ്പോൾ പാർട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലായി മാറിയിരിക്കുന്നു. കേരളത്തിൽ മയക്കുമരുന്ന് മാഫിയ തഴച്ചു വളരുന്നതിന് പിന്നിൽ സിപിഎമ്മും ഡിവൈഎഫ്ഐയുമാണെന്നും വിഡി സതീശൻ പറഞ്ഞു.

ടിപി കേസിലെ പ്രതികൾ പരോളിൽ പോയി സ്വർണം പൊട്ടിക്കുന്നു. തോന്നിയത് പോലെയാണ് ഇവർക്ക് പരോൾ കൊടുക്കുന്നത്. ജയിലിൽ നിന്ന് വരെ ക്വട്ടേഷൻ നടത്താനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയാണ്. മനു തോമസിന്റെ വെളിപ്പെടുത്തലിൽ സർക്കാർ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, പി. ജയരാജൻ അടക്കമുള്ളവർക്കെതിരെ മനു തോമസ് ഉന്നയിച്ച ആരോപണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയനോട്ടീസിന് സ്പീക്കർ അനുമതി നൽകിയില്ല. സിപിഎം പ്രതിക്കൂട്ടിൽ ആകുന്ന ഒന്നും ചർച്ച ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നോട്ടീസ് ചർച്ചയ്ക്കെടുക്കാത്തിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.

TAGS :

Next Story