പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് റഹീം കുറ്റ്യാടി അന്തരിച്ചു
'ഉണ്ടോ സഖീ ഒരു കുല മുന്തിരി', സൗറെന്ന നാളില്‍ പണ്ട്.. തുടങ്ങി നൂറോളം മാപ്പിള പാട്ടുകള്‍ രചിച്ചിട്ടുണ്ട്. ഗീത - ബൈബിള്‍ - ഖുര്‍ആന്‍ സമന്യയ ദര്‍ശനം, ഖുര്‍ആനും പൂര്‍വ്വവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങളില്‍ ഖുര്‍ആനില്‍, സാല്‍വേഷന്‍ തുടങ്ങി പത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
നൂറോളം മാപ്പിള പാട്ടുകളുടെ രചയിതാവും, മത പണ്ഡിതനും പ്രഭാഷകനുമായ റഹീം കുറ്റ്യാടി അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. 76 വയസ്സായിരുന്നു.
'ഉണ്ടോ സഖീ ഒരു കുല മുന്തിരി', സൗറെന്ന നാളില്‍ പണ്ട്.. തുടങ്ങി നൂറോളം മാപ്പിള പാട്ടുകള്‍ രചിച്ചിട്ടുണ്ട്. ഗീത - ബൈബിള്‍ - ഖുര്‍ആന്‍ സമന്യയ ദര്‍ശനം, ഖുര്‍ആനും പൂര്‍വ്വവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങളില്‍ ഖുര്‍ആനില്‍, സാല്‍വേഷന്‍ തുടങ്ങി പത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മത താരതമ്യ പഠനത്തിലെ പ്രഭാഷണങ്ങള്‍ പ്രസിദ്ധമാണ്.
കേരള നദ്വത്തുല്‍ മുജാഹിദീന്‍ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്നു. നാദാപുരം ഗവ: യു.പി സ്‌കൂളില്‍ നിന്ന് 1999 ല്‍ വിരമിച്ചു. അറബിക് അധ്യാപകനായിരുന്നു. ഖബറടക്കം കുറ്റ്യാടി ജുമാ മസ്ജിദ് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് രാത്രി പത്തിന് നടക്കും.
Next Story
Adjust Story Font
16