Quantcast

'ഇടതുപക്ഷം എന്റെ ഹൃദയപക്ഷം, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു'; വിവാദങ്ങളോട് മാർ കൂറിലോസ്

വ്യക്തിപരമായ പരാമർശത്തോട് പ്രതികരിക്കുന്നില്ലെന്നും മാർ കൂറിലോസ്

MediaOne Logo

Web Desk

  • Updated:

    2024-06-08 08:06:26.0

Published:

8 Jun 2024 6:41 AM GMT

Mar Coorilos reacts to Pinarayi vijayans controversial statement
X

പത്തനംതിട്ട: സർക്കാരിനെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. എന്നും ഇടതുപക്ഷത്തോടൊപ്പമാണ് താനെന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

'കിറ്റ് രാഷ്ട്രീയത്തിൽ' ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ലെന്ന കൂറിലോസിന്റെ പരാമർശമാണ് വിവാദം സൃഷ്ടിച്ചത്. എഫ്ബി പോസ്റ്റിലൂടെ സർക്കാരിനെതിരെ അദ്ദേഹം നടത്തിയ വിമർശനം സിപിഎം ഏറ്റുപിടിച്ചു. പുരോഹിതന്മാരിലും വിവരദോഷികളുണ്ടാകാം എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വിവാദം കൂടുതൽ കൊഴുപ്പിക്കുകയാണുണ്ടായത്. ഈ പരാമർശത്തിലാണിപ്പോൾ കൂറിലോസിന്റെ പ്രതികരണം.

പറഞ്ഞതിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും താൻ എന്നും ഇടതുപക്ഷത്തായിരിക്കുമെന്നും പറഞ്ഞ മാർ കൂറിലോസ് വ്യക്തിപരമായ പരാമർശത്തോട് പ്രതികരിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് മാർ കൂറിലോസ് ഉയർത്തിയത്. ധാർഷ്ട്യവും ധൂർത്തും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികളാവും സർക്കാരിനെ കാത്തിരിക്കുക എന്നുൾപ്പടെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. രോഗം ആഴത്തിലുള്ളതാണന്നും തൊലിപ്പുറത്തുള്ള തിരുത്തൽ അല്ല വേണ്ടതെന്നുമായിരുന്നു മറ്റൊരു പരാമർശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

ജനങ്ങൾ നൽകുന്ന തുടർച്ചയായ ആഘാത ചികിത്സയിൽ നിന്നും ഇനിയും പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് ഉണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഎം എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർത്ഥ്യമാണ്.

സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂർത്ത് , വളരെ മോശമായ പൊലിസ് നയങ്ങൾ, മാധ്യമ വേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ നടന്ന അഴിമതികൾ, പെൻഷൻ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, SFI യുടെ അക്രമാസക്ത രാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതു വൽക്കരണ നയങ്ങൾ, തുടങ്ങിയ നിരവധി കാരണങ്ങൾ ഈ തോൽവിക്ക് നിദാനം ആണ്.

ബിജെപിയെക്കാൾ ഉപരി കോൺഗ്രസിനെയും ഫാഷിസത്തിനെതിരെ ധീരമായി പോരാടിയ രാഹുൽ ഗാന്ധിയെയും "ടാർഗറ്റ് " ചെയ്തുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം മതേതര വിശ്വാസികളിൽ സംശയമുണ്ടാക്കി. ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാരിന്റെ നിലവാര തകർച്ച മറ്റൊരു പ്രധാന കാരണമാണ്. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക.

എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല."കിറ്റ് രാഷ്ട്രീയത്തിൽ" ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തൽ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിൽ തന്നെ ഇറങ്ങണം. ഇടതുപക്ഷം "ഇടത്ത്‌ " തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമി

TAGS :

Next Story