അനുമതിയില്ലാതെ വെടിക്കെട്ട്; ഉത്സവ കമ്മിറ്റി, ദേവസ്വം ഭാരവാഹികൾക്കെതിരെ കേസ്
എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി, ദേവസ്വം ഭാരവാഹികൾക്കെതിരെയാണു നടപടി
കൊച്ചി: അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് കേസ്. എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി, ദേവസ്വം ഭാരവാഹികൾക്കെതിരെയാണു നടപടി. മരട് പൊലീസ് ആണ് കേസെടുത്തത്. ഈ മാസം രണ്ട്, ഒൻപത് തിയതികളിലാണ് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയത്.
അതിനിടെ, മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഈ മാസം 21, 22 തിയതികളിൽ നടത്താനിരുന്ന വെടിക്കെട്ടിന് ജില്ലാ കലക്ടർ അനുമതി നിഷേധിച്ചിരിക്കുകയാണ്. പൊതുസുരക്ഷ കണക്കിലെടുത്തും മുൻപുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലുമാണു നടപടി. കണയന്നൂർ തഹസിൽദാർ, ജില്ലാ ഫയർ ഓഫിസർ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എന്നിവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.
വെടിക്കെട്ടിന് അനുമതി തേടി കൊട്ടാരം ഭഗവതി ദേവസ്വം സെക്രട്ടറി നേരത്തെ അപേക്ഷ നൽകിയിരുന്നു.
Summary: Ernakulam Maradu Kottaram Bhagavathy Temple festival committee, Devaswom officials booked for setting off firecrackers without permission
Adjust Story Font
16