Quantcast

മതചടങ്ങുകളിൽ രാജ്യം ഭരിക്കുന്നവർ തന്നെ കാർമികത്വം വഹിക്കുന്ന സാഹചര്യം: മുഖ്യമന്ത്രി

വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന പേരിലാണ് നാലുദിവസം സമ്മേളനം നടന്നത്

MediaOne Logo

Web Desk

  • Published:

    19 Feb 2024 3:48 AM GMT

മതചടങ്ങുകളിൽ രാജ്യം ഭരിക്കുന്നവർ തന്നെ കാർമികത്വം വഹിക്കുന്ന സാഹചര്യം: മുഖ്യമന്ത്രി
X

മുജാഹിദ് മർക്കസുദഅവ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മുജാഹിദ് മർക്കസുദഅവ സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന പേരിലാണ് നാലുദിവസം സമ്മേളനം നടന്നത്.

കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ വിശാലമായ പാടത്താണ് 4 ദിവസത്തെ സമ്മേളനം നടന്നത്. മത ചടങ്ങുകളിൽ രാജ്യം ഭരിക്കുന്നവർ തന്നെ കാർമികത്വം വഹിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

മുജാഹിദ് മർക്കസുദഅവരാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പ്രമുഖരാണ് സമ്മേളനത്തിൽ പ്രസംഗിച്ചത്. ഖുർആൻ്റെ ശാസ്ത്രീയതയിലേക്ക് വെളിച്ചം വീശുന്ന എക്സിബിഷൻ കാണാൻ ആയിരകണക്കിനു പേരാണ് വെളിച്ചം നഗരിയിലെത്തിയത്. അബ്ദു സമദ് സമദാനി എം.പി , പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.

TAGS :

Next Story