Quantcast

''ഭരണസംവിധാനമെല്ലാമുണ്ടായിട്ടും ജീവൻ കൈമോശം വരുന്ന അവസ്ഥ''; വന്യജീവി ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച് മാർത്തോമ്മാ സഭ

വയനാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ ആയിരുന്നു സഭാ അധ്യക്ഷന്റെ വിമർശനം.

MediaOne Logo

Web Desk

  • Updated:

    2024-02-11 13:35:04.0

Published:

11 Feb 2024 1:32 PM GMT

ഭരണസംവിധാനമെല്ലാമുണ്ടായിട്ടും ജീവൻ കൈമോശം വരുന്ന അവസ്ഥ; വന്യജീവി ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച് മാർത്തോമ്മാ സഭ
X

പത്തനംതിട്ട: വന്യജീവി ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച് മാർത്തോമ്മാ സഭ അധ്യക്ഷൻ. 129-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. വയനാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ ആയിരുന്നു സഭാ അധ്യക്ഷൻ വിമർശനം.

''എല്ലാ ഭരണ സംവിധാനങ്ങളുമുണ്ടായിട്ടും ജീവൻ കൈമോശം വരുന്ന സാഹചര്യമാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. ഇനി എത്ര പണം കൊടുത്തിട്ടും കാര്യമില്ല. കാര്യങ്ങൾ കൈവിട്ട് പോകുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നു. പാർലമെൻ്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രതിനിധികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സഭാ അധ്യക്ഷൻ പറഞ്ഞു.

മതേതരത്വം , ജനാധിപത്യം തുടങ്ങിയ ഭരണഘടനാപരമായ കാര്യങ്ങൾ ചേർത്ത് പിടിക്കാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണണമെന്നും തിയഡോഷ്യസ് കൂട്ടിച്ചേർത്തു. ഫെബ്രുവരി 11 മുതൽ 18 വരെയാണ് മാരാമൺ കൺവെൻഷൻ.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും , ആയിരക്കണക്കിന് വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കും. മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ , കടന്നപ്പള്ളി രാമചന്ദ്രൻ , എം.പിമാരായ, എൻ.കെ പ്രേമചന്ദ്രൻ, ആൻ്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story