Quantcast

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയ നടപടി; പുരുഷനും സ്ത്രീക്കും തുല്യ അവകാശം നൽകുമെന്ന് മലങ്കര മാർത്തോമ സഭാ പരമാധ്യക്ഷൻ

കെ റെയിൽ കേരളത്തിന്‍റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്ന് തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത

MediaOne Logo

Web Desk

  • Updated:

    2021-12-25 04:38:59.0

Published:

25 Dec 2021 4:32 AM GMT

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയ നടപടി; പുരുഷനും സ്ത്രീക്കും തുല്യ അവകാശം നൽകുമെന്ന് മലങ്കര മാർത്തോമ സഭാ പരമാധ്യക്ഷൻ
X

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയ നടപടി പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ അവകാശങ്ങളും സ്വാതന്ത്ര്യവും നൽക്കുമെന്ന് മലങ്കര മാർത്തോമ സഭാ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ പക്വതയോടെ ചുമതലകൾ ഏറ്റെടുക്കേണ്ടവരാണെന്നും മനുഷ്യൻ വിദ്യാഭ്യാസത്തിലൂടെ ഉയർന്ന് വരേണ്ടത് ആവശ്യമായി തീർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രായ പരിധി 21 ആയി ഉയർത്തിയത് പുരുഷനും സ്ത്രീക്കും അതിനുള്ള സ്വാതന്ത്ര്യവും സമയവും സാവകാശവും നൽകാൻ ഇടയാക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ റെയിൽ കേരളത്തിന്‍റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ തീരദേശ മേഖലകളെ കൂടി ഉൾപ്പെടുത്തണമെന്നും പദ്ധതിയെക്കുറിച്ചുള്ള ആളുകളുടെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

TAGS :

Next Story