പാലാ ബിഷപ്പിന്റെ പ്രസ്താവന ദോഷം ചെയ്‌തെങ്കില്‍ പിന്‍മാറണമെന്ന് മാര്‍ത്തോമാ സഭ
ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ വിഭാഗീയതയും രാഷ്ട്രീയ മുതലെടുപ്പും നടത്തുന്നത് ശരിയല്ല. മത സൗഹാര്‍ദം നിലനിര്‍ത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ലാഭേച്ഛയെ കരുതി മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുന്ന പ്രവണതകള്‍ ഉണ്ടെങ്കില്‍ അത് ദോഷമാണ്.
പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാളേറെ ദോഷം ചെയ്‌തെങ്കില്‍ പിന്‍മാറണമെന്ന് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ തെയോഡേഷ്യസ് മർത്തോമ മെത്രാപ്പൊലിത്ത. എല്ലാ മതാചാര്യന്‍മാര്‍ക്കും ഇത് ബാധകമാണ്. ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ വിഭാഗീയതയും രാഷ്ട്രീയ മുതലെടുപ്പും നടത്തുന്നത് ശരിയല്ല. മത സൗഹാര്‍ദം നിലനിര്‍ത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ലാഭേച്ഛയെ കരുതി മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുന്ന പ്രവണതകള്‍ ഉണ്ടെങ്കില്‍ അത് ദോഷമാണ്.
പ്രസ്താവനയുടെ പേരിലുള്ള വിവാദങ്ങള്‍ ഇനി അവസാനിപ്പിക്കണം. ലൗ ജിഹാദില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ കാണുമായിരിക്കും. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്‌നേഹം ആത്മാര്‍ത്ഥമെങ്കില്‍ ആ നിലയില്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16