കോൺഗ്രസിലെ മാർക്‌സിയൻ മുഖം; പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഓർമകൾ പങ്കുവെച്ച് ജയ്ക് സി തോമസ്
"2016ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയപ്പോൾ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുന്നോ എന്ന് രൂക്ഷമായി ചോദിച്ചവരുണ്ട്. അദ്ദേഹത്തോടുള്ള കടുത്ത സ്നേഹം കൊണ്ടാണത്"
കോൺഗ്രസിലെ മാർക്‌സിയൻ മുഖമാണ് ഉമ്മൻചാണ്ടിയെന്ന് ജയ്ക് സി തോമസ് . ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുന്നോ എന്ന ചോദ്യം തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ജനങ്ങളിൽ നിന്നും നേരിട്ടിരുന്നു. ഉമ്മൻചാണ്ടിയുമായി മത്സരിച്ചതിന്റെ ഓർമ്മകൾ മീഡിയവണുമായി പങ്കുവെക്കുകയാണ് ജയ്ക് സി തോമസ്.
നീണ്ട 55 വർഷത്തോളം നീണ്ടുനിൽക്കുന്ന ജനപ്രാതിനിധ്യ അനുഭവമാണ് ഉമ്മൻചാണ്ടിക്കുള്ളത്. വിശാലമായ ആ അനുഭവലോകത്തെ ഏത് രാഷ്ട്രീയ ആദർശങ്ങളിൽ വിശ്വസിക്കുമ്പോഴും വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ട് തന്നെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതുമുണ്ട്; ജയ്ക് പറയുന്നു.
"എന്റെ പ്രായത്തിൽ പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിക്കുമ്പോൾ ഇതൊരു ഇടതുപക്ഷ മണ്ഡലമായിരുന്നു. അന്ന് ആരംഭിച്ച മത്സരത്തിലെ ഭൂരിപക്ഷം പിന്നീട് 33000ത്തിലേക്ക് ഉയരുന്നതിനാണ് പുതുപ്പള്ളിയും കേരളവും സാക്ഷ്യം വഹിച്ചത്. അത്രയും വിപുലമായ ജനകീയ അടിത്തറയുള്ള നേതാവായിരുന്നു അദ്ദേഹം. അങ്ങനെയുള്ള ഒരു നേതാവുമായി ഏറ്റുമുട്ടുമ്പോൾ ലഭിക്കുന്ന പാഠം ചെറുതായിരുന്നില്ല."
2016ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയപ്പോൾ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുന്നോ എന്ന് രൂക്ഷമായി ചോദിച്ചവരുണ്ട്. അദ്ദേഹത്തോടുള്ള കടുത്ത സ്നേഹം കൊണ്ടാണത്. ഉമ്മൻചാണ്ടിയുടെ വിടവ് നികത്താനാകുന്നതല്ലെന്നും ജയ്ക് പറഞ്ഞു.
1970 മുതല്‍ ഉമ്മന്‍ചാണ്ടി സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലാണ് ജെയ്ക്.സി തോമസ് ഇത്രയും വോട്ട് തിരിച്ചുപിടിച്ചത്. മണ്ഡലം രൂപീകൃതമായതിന് ശേഷം 1967ല്‍ മാത്രം ആണ് സി.പി.എമ്മിന് പുതുപ്പള്ളിയില്‍ ജയിക്കാനായത്. ഇ.എം ജോര്‍ജ് ആയിരുന്നു അന്ന് ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ഥി.
2021ല്‍ കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ഞെട്ടിച്ച് യുവ സിപിഎം സ്ഥാനാര്‍ഥിയായിരുന്നു ജെയ്ക്.സി.തോമസ്. 2016 ൽ 27092 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ 2021ല്‍ ഉമ്മൻചാണ്ടിയുടെ ലീഡ് 8504ൽ എത്തിച്ചിരുന്നു ജെയ്‌ക്.
2016ലും ഇടതുപക്ഷം പുതുപ്പള്ളിയില്‍ പോരാടാനുള്ള ദൌത്യം ഏല്‍പ്പിച്ചത് ജെയ്ക്.സി.തോമസിനെയാണ്. അന്ന് എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെയാണ് ജെയ്ക്.സി തോമസ് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്നത്.അന്ന് സി.പി.എം ടിക്കറ്റില്‍ മത്സരിച്ച ജെയ്ക്കിന് ഇടതുപക്ഷത്തിന്‍റെ വോട്ട് വിഹിതം കൂട്ടാന്‍ സാധിച്ചിരുന്നു. എങ്കിലും സിറ്റിങ് എം.എല്‍.എയും അന്നത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ അട്ടിമറിക്കാനുള്ള കരുത്ത് ജെയ്ക്കിനില്ലായിരുന്നു.
Adjust Story Font
16