മാസപ്പടി കേസ്: വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ
കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനാണ് രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമ സ്ഥാപങ്ങൾക്കും സി.എം.ആർ.എൽ പണം നൽകിയതെന്നും മാത്യു കുഴൽ നാടൻ ആരോപിച്ചു.
വീണാ വിജയന്‍, മാത്യു കുഴല്‍നാടന്‍
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവ് പക്ഷപാതപരമെന്ന് മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ. സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾ ടി വീണ സിഎംആർഎല്ലിൽ നിന്നും പണം കൈപ്പറ്റിയത്. ഇക്കാര്യം ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മകളെന്ന നിലയിലാണ് വീണയുമായി സിഎംആർഎൽ കരാറുണ്ടാക്കിയത്. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനാണ് രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമ സ്ഥാപങ്ങൾക്കും സി.എം.ആർ.എൽ പണം നൽകിയതെന്നും കുഴൽ നാടൻ ആരോപിച്ചു.
ഹരജിയിൽ സർക്കാരിനെ എതിർകക്ഷിയാക്കാത്തത് ദുരുദ്ദേശപരമാണെന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗികരിച്ചു. കേസ് മറ്റന്നാൾ വീണ്ടും പരിഗണിക്കും.
Next Story
Adjust Story Font
16