ആശങ്ക ഉയര്‍ത്തി ടി.പി.ആര്‍; രോഗവ്യാപനം കൂടിയ ജില്ലകളില്‍ ഇന്ന് കൂട്ടപ്പരിശോധന
ജൂൺ 13ന് ശേഷം ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലെത്തി
സംസ്ഥാനത്ത് ആശങ്ക ഉയർത്തി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി ടി.പി.ആർ 11.33 ആണ്. രോഗ വ്യാപനം കൂടിയ ജില്ലകളിൽ ഇന്ന് കൂട്ട പരിശോധന നടത്താനാണ് തീരുമാനം.
കോവിഡ് വീണ്ടും കുന്നുകയറുകയാണ്. ജൂൺ 13ന് ശേഷം ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിലെത്തി. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 1,28, 000 കടന്നു. ഈ മാസം 15 മുതൽ ഇന്നലെ വരെയുള്ള ഒരാഴ്ചയിലെ ശരാശരി ടി.പി.ആർ 11.33 ആണ്.. കഴിഞ്ഞ ദിവസങ്ങളിലെ ഇളവുകളുടെ പശ്ചാത്തലത്തിൽ വരും ദിവസവും രോഗവ്യാപനം ഉയരും. പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
കേസുകൾ കൂടുന്നത് കണക്കിലെടുത്താണ് ഇന്ന് മൂന്ന് ലക്ഷം പരിശോധന നടത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 10 ന് മുകളിലുള്ള ജില്ലകളിലാണ് കൂട്ട പരിശോധന. രോഗവ്യാപനം ഉയർന്ന് നിൽക്കുന്ന കോഴിക്കോട്, പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ കോവിഡ് പ്രതിരോധത്തിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
Adjust Story Font
16