ലക്ഷദ്വീപിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ: 193 പേരെ കൂടി പിരിച്ചു വിട്ടു
ലക്ഷദ്വീപിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ടൂറിസം മേഖലയിൽ നിന്ന് 193 പേരെ കൂടി പിരിച്ചു വിട്ടു. വിനോദസഞ്ചാര രംഗത്തെ മാന്ദ്യമാണ് പിരിച്ചു വിടലിലേക്ക് നയിച്ചതെന്നാണ് ദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം. വിവിധ വകുപ്പുകളിൽ നിന്നായി നേരത്തെ 1300 ലധികം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.
അഡ്മിനിസ്ട്രേഷനു കീഴിലെ സ്പോർട്സിൽ നിന്ന് കരാർ ജീവനക്കാരായ 151 പേരെയും. ലക്ഷദ്വീപ് ടൂറിസം ഡെവലപ്മെന്‍റ് കോർപറേഷന് കീഴിലുള്ള ഡൈവിംഗ് അക്കാദമിയിലെ 42 പേരെയും പിരിച്ചു വിട്ടു. വിവിധ ദ്വീപുകളിലെ സ്കൂബാ ഡൈവിംഗ് വിദഗ്ധരുൾപെടെയുള്ളവർക്കാണ് ജോലി നഷ്ടമായത്. ടൂറിസം വകുപ്പിൽ നിന്ന് ഒറ്റദിവസം കൊണ്ട് ജോലി പോയവരുടെ എണ്ണം 193 ആണ്. ജോലി നഷ്ടപ്പെട്ടവരിലധികവും സർക്കാർ ഗസ്റ്റ് ഹൗസ് ജീവനക്കാരാണ്. ടൂറിസം വകുപ്പിനു കീഴിലെ സ്പോർട്സിൽ നിന്ന് നേരത്തെയും 193 പേരെ പിരിച്ചു വിട്ടിരുന്നു. ദ്വീപിൽ വൻ കിട ടൂറിസം പദ്ധതി ലക്ഷ്യമിടുന്ന ഭരണകൂടം ഇതിനകം 386 പേരെയാണ് ടൂറിസം മേഖലയിൽ നിന്ന് മാത്രം പിരിച്ചു വിട്ടത്.
പ്രഫുൽ പട്ടേൽ അഡ്മിസ്ട്രേറ്ററായതിന് ശേഷം വിവിധ വകുപ്പികളിൽ നിന്നായി 1315 പേരെയാണ് ലക്ഷദ്വീപിൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. ഇതിനു പുറമെയാണ് ഇപ്പോഴത്തെ പിരിച്ചുവിടൽ. കൂടുതൽ പേർക്ക് ജോലി പോയത് കൃഷി വകുപ്പിൽ നിന്നാണ് . 538 പേരെ കാർഷികവകുപ്പിൽ നിന്ന് മാത്രം നേരത്തെ പിരിച്ചു വിട്ടിട്ടുണ്ട്.
Adjust Story Font
16