Quantcast

മുണ്ടക്കൈയില്‍ ഇന്ന് ജനകീയ തിരച്ചില്‍; കണ്ടെത്താനുള്ളത് 131 പേരെ

എല്ലാ സാധ്യതകളും തേടുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

MediaOne Logo

Web Desk

  • Published:

    9 Aug 2024 12:55 AM GMT

മുണ്ടക്കൈയില്‍ ഇന്ന് ജനകീയ തിരച്ചില്‍; കണ്ടെത്താനുള്ളത് 131 പേരെ
X

മുണ്ടക്കൈ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്ന് ജനകീയ തിരച്ചിൽ. 11 മണി വരെനടക്കുന്ന തിരച്ചിലിൽ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവർ പങ്കെടുക്കും. 131 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്.

ദുരന്തത്തിൽ ഇതുവരെ 226 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 414 പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.ദുരന്തത്തിന്റെ തീവ്രത പഠിക്കാൻ ഒമ്പതംഗ കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും.ദുരന്തബാധിതര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകളും ഇന്ന് ആരംഭിക്കും.

അതേസമയം, ആളുകളെ കണ്ടെത്താനുള്ള എല്ലാ സാധ്യതകളും തേടുകയാണ് ജനകീയ തെരച്ചിലിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകളും തെരച്ചിലിൽ പങ്കാളികളാകുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.


TAGS :

Next Story