Quantcast

സംസ്ഥാനത്ത് നെല്ല് സംഭരണത്തിൽ വൻ തട്ടിപ്പ്; ഓപ്പറേഷൻ ബൗളുമായി വിജിലൻസ്

കേരളത്തിൽ കൃഷി ചെയ്യുന്ന അരി മറ്റു സംസ്ഥാനങ്ങളിലേക്ക് മറിച്ച് വിൽക്കുന്നതായും കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    15 Feb 2023 9:34 AM

Published:

15 Feb 2023 9:31 AM

Massive fraud,rice storage, Vigilance, Operation Bowl,
X

കോട്ടയം: സംസ്ഥാനത്ത് നെല്ല് സംഭരണത്തിൽ വൻ തട്ടിപ്പ് നടത്തുന്നതായി വിജിലൻസിന്റെ കണ്ടെത്തൽ .ഇടനിലക്കാരായി നിൽക്കുന്നവരാണ് തട്ടിപ്പിന് നടത്തുന്നത്. കർഷകരിൽ നിന്നും കിഴിവായി വാങ്ങുന്ന നെല്ല് സപ്ലൈകോയിൽതന്നെ നല്കിയാണ് പണം തട്ടുന്നത്.

ഇതിനായി കൃഷി ചെയ്യാത്ത സ്ഥങ്ങളിലും കൃഷി നടക്കുന്നതായി രേഖകൾ ഉണ്ടാക്കി. ഓപ്പറേഷൻ ബൗൾ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് വിജിലൻസിന്റെ കണ്ടെത്തൽ. വർഷങ്ങളായി ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. കേരളത്തിൽ കൃഷി ചെയ്യുന്ന അരി മറ്റു സംസ്ഥാനങ്ങളിലേക്ക് മറിച്ച് വിൽക്കുന്നതായും കണ്ടെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വില കുറഞ്ഞ അരി വാങ്ങി മായം ചേർത്ത് സംസ്ഥാനത്ത് വിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആഴ്ചകളായി രഹസ്യ പരിശോധനകളടക്കം വിജിലൻസ് നടത്തിവരുന്നുണ്ട്.

TAGS :

Next Story