Quantcast

മാതാ അമൃതാനന്ദമയിക്ക് ഓണററി ഡോക്ടറേറ്റ്‌

മാതാ അമൃതാനന്ദമയിക്ക് ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിയുടെ ഡി ലിറ്റ് ഓണററി ബിരുദം

MediaOne Logo

Web Desk

  • Updated:

    2021-08-19 07:36:25.0

Published:

19 Aug 2021 7:27 AM GMT

മാതാ അമൃതാനന്ദമയിക്ക് ഓണററി ഡോക്ടറേറ്റ്‌
X

മാതാ അമൃതാനന്ദമയിക്ക് ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിയുടെ ഡി ലിറ്റ് ഓണററി ബിരുദം. ആത്മീയ, വിദ്യാഭ്യാസം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, മാനുഷിക ഇടപെടലുകൾ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സർവകലാശാലയുടെ ഓണററി ബിരുദം. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സ​സ്മി​ത സാ​മ​ന്ത ബി​രു​ദം സ​മ്മാ​നി​ച്ചു.

ശനിയാഴ്ച നടന്ന കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയുടെ 17ാമത് വാര്‍ഷിക കൺവെൻഷൻ ചടങ്ങിൽ വച്ചാണ് ബഹുമതി സമ്മാനിച്ചത്. അവനവന്റെ ഉള്ളിലും പുറത്തും ചെയ്യുന്ന കർമങ്ങൾക്ക് വെളിച്ചം പകരുന്നതും വിവേകവും വിചാരവും ഒരുപോലെ വളർത്തുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് ബിരുദം സ്വീകരിച്ച് അമൃതാനന്ദമയി പറഞ്ഞു.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, ക​ലിം​ഗ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ടെ​ക്‌​നോ​ള​ജി ചാ​ൻ​സ​ല​ർ പ്ര​ഫ. വേ​ദ് പ്ര​കാ​ശ്, പ്രൊ-​ചാ​ൻ​സ​ല​ർ പ്ര​ഫ.​സു​ബ്ര​ത് കു​മാ​ർ ആ​ചാ​ര്യ, ര​ജി​സ്ട്രാ​ർ പ്ര​ഫ.​ജ്ഞാ​ന ര​ഞ്ജ​ൻ മൊ​ഹ​ന്തി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പങ്കെടുത്തു. മാതാ അമൃതാനന്ദമയിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഓണററി ബിരുദമാണിത്. നേരത്തെ, 2019 ലും 2010 ലും മൈസൂർ സർവകലാശാലയിൽ നിന്നും ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും യഥാക്രമം ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.

TAGS :

Next Story