Quantcast

'ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നം ആകാതെ രക്ഷപ്പെട്ടതിന് രാഹുലിനോട് സഖാക്കൾ നന്ദി പറയണം'; മാത്യു കുഴൽനാടൻ

രാഹുൽ ഗാന്ധിയെ എല്ലാവരും പിന്തുണച്ചപ്പോൾ പിണറായി വിജയൻ മാത്രമാണ് എതിർത്തതെന്നും മാത്യു കുഴൽനാടൻ പറ‍ഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-06-12 08:37:50.0

Published:

12 Jun 2024 8:35 AM GMT

ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നം ആകാതെ രക്ഷപ്പെട്ടതിന് രാഹുലിനോട് സഖാക്കൾ നന്ദി പറയണം; മാത്യു കുഴൽനാടൻ
X

മാത്യു കുഴൽനാടൻ

തിരുവനന്തപുരം: ദേശീയ പാർട്ടി പദവി സി.പി.എം നിലനിർത്തുന്നുണ്ടെങ്കിൽ അത് രാഹുൽ ഗാന്ധി കാരണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. രാജസ്ഥാനിൽ സി.പി.എമ്മിന് വേണ്ടി രാഹുൽ വോട്ട് പിടിച്ചത് കൊണ്ടാണ് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നമാകാതെ രക്ഷപ്പെട്ടതെന്നും കുഴൽനാടൻ പറഞ്ഞു. രാഹുൽ ഗാന്ധിയെ എല്ലാവരും പിന്തുണച്ചപ്പോൾ ഒരേയൊരു നേതാവാണ് എതിർത്തത്. അത് പിണറായി വിജയനാണെന്ന് കുഴൽനാടൻ നിയമസഭയിൽ ചൂണ്ടിക്കാട്ടി.

സി.പി.എമ്മിന് ഇന്ത്യയിലുള്ള ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. രാജസ്ഥാനിലെ സിക്കാറിൽ സി.പി.എം സ്ഥാനാർഥി വിജയിപ്പിക്കാൻ പിണറായി വിജയൻ യാത്ര നടത്തിയോ‍? താങ്കൾ വിദേശത്ത് കുടുംബസമേതം നടക്കുമ്പോൾ രാഹുൽ ഗാന്ധിയും അശോക് ഗെഹ്ലലോട്ടും സചിൻ പൈലറ്റും അരിവാൾ ചുറ്റിക നക്ഷത്രത്തിന് വേണ്ടി രാജസ്ഥാനിൽ വോട്ട് പിടിച്ചത് കൊണ്ടാണ് ഈനാപേച്ചിയും മരപ്പട്ടിയും നിങ്ങളെ തേടിവരാത്തത്. കമ്മ്യൂണിസം മനസ്സിലുള്ള സഖാക്കന്മാരെ നിങ്ങൾ രാഹുൽ ഗാന്ധിയോടാണ് ഇന്ന് നന്ദി പറയേണ്ടതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

TAGS :

Next Story