Quantcast

ആരോപണങ്ങള്‍ തെറ്റെങ്കില്‍ എനിക്കെതിരെ കേസ് കൊടുക്കട്ടെ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴല്‍‌നാടന്‍

വീണയെ കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. വ്യക്തിപരമായി ഒന്നും പറഞ്ഞില്ല

MediaOne Logo

Web Desk

  • Updated:

    2022-06-29 07:24:36.0

Published:

29 Jun 2022 6:27 AM GMT

ആരോപണങ്ങള്‍ തെറ്റെങ്കില്‍ എനിക്കെതിരെ കേസ് കൊടുക്കട്ടെ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴല്‍‌നാടന്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്ന് ആവർത്തിച്ച് മാത്യുകുഴല്‍ നാടന്‍ എം.എൽ.എ. ജെയ്ക് വീണ വിജയന്‍റെ കമ്പനിയുടെ മെന്‍ററാണെന്ന് വെബ്സൈറ്റിൽ ഉണ്ടായിരുന്നു. എന്നാൽ പി.ഡബ്ല്യു.സിക്കെതിരെ ആരോപണം വന്നപ്പോൾ വെബ്സൈറ്റ് ഡൗണായി. വീണ്ടും സൈറ്റ് പ്രവർത്തനക്ഷമമായപ്പോൾ നേരത്തെ ഉണ്ടായിരുന്ന വിവരങ്ങൾ നീക്കിയത് എന്തിനാണെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. ആരോപണം തെറ്റാണെങ്കിൽ തനിക്കെതിരെ കേസ് നൽകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും കുഴൽനാടൻ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആദരവോട് കൂടി മാത്രമേ മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുള്ളൂ. ഇന്നലെ സഭയിൽ ഉന്നയിച്ച വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം പദവിക്ക് യോജിച്ചതാണോ എന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. സ്വപ്നക്ക് നിയമനം നൽകിയത് പി.ഡബ്ള്യൂ.സിയാണ് കൺസൾസൻസിക്കെതിരായ നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചിരുന്നത്. പി.ഡബ്ള്യൂ.സിക്കെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്ന് വന്നു. വീണയെ കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. വ്യക്തിപരമായി ഒന്നും പറഞ്ഞില്ല. വീണയുടെ കമ്പനിയുടെ പ്രധാന ആളായി വീണ തന്നെ പറഞ്ഞിട്ടുണ്ട്. കമ്പനി സ്ഥാപകർക്ക് മെന്‍ററായി നിന്നയാളാണ് ജെയ്ക് എന്ന് വെബ് സൈറ്റിൽ പറഞ്ഞിരുന്നു. പി.ഡബ്ള്യൂ.സിക്കെതിരെ ആരോപണം വന്നപ്പോ വെബ്സൈറ്റ് ഡൗൺ ആയി. ഒരു മാസക്കാലം വെബ്സൈറ്റ് കിട്ടിയില്ല. 2020 ജൂണിൽ വീണ്ടും സൈറ്റ് അപ്പ് ആയി. മേയിൽ ഉണ്ടായിരുന്ന പലതും പിന്നീട് വെബ് സൈറ്റില്‍ ഉണ്ടായിരുന്നില്ലെന്നും കുഴല്‍നാടന്‍ ആരോപിച്ചു.



എന്തുകൊണ്ടാണ് ആ വിവരങ്ങൾ ഒഴിവാക്കിയത്, അതിന് ഉത്തരം വേണ്ടേ. 10 സെക്കൻഡ് താൻ കെഞ്ചി ചോദിച്ചു. സഭയ്ക്ക് മുന്നിൽ രേഖ തരാൻ തയ്യാറാണ് എന്ന് പറയാനാണ് സമയം ചോദിച്ചത്. ഏതൊക്കെ മാറ്റങ്ങൾ സൈറ്റിൽ വരുത്തിയെന്ന് അറിയാം. 107 തവണ വെബ്സൈറ്റില്‍ മാറ്റം വരുത്തി. Webarchive .org ഒരു ഡയറക്ടർ ഉള്ള കമ്പനിയാണ്. നോമിനി കമല വിജയൻ ആണ്. കൺസൾട്ടന്റായി മൂന്ന് പേരെ കാണിച്ചു. അതിൽ ജെയ്ക്ക് ബാലകുമാർ ഉണ്ട്. ഒരു മാസം കഴിഞ്ഞപ്പോള്‍ ഇത് ഒഴിവാക്കി. മേയ് 20 നും ജൂൺ 30 നും ഇടയിലാണ് മാറ്റം വരുത്തിയതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.



TAGS :

Next Story