പാടം നികത്തിയെന്ന ആരോപണത്തിന് മറുപടിയുമായി മാത്യു കുഴൽനാടൻ
തനിക്കെതിരെ ഉയരുന്ന ഏത് ആരോപണത്തിനും കൃത്യമായി മറുപടി പറയാൻ സന്നദ്ധനാണെന്നും കുഴൽനാടൻ വ്യക്തമാക്കി.
കൊച്ചി: പാടം മണ്ണിട്ട് നികത്തിയെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി മാത്യു കുഴൽനാടൻ എം.എൽ.എ. ആരോപണമുയർന്ന പ്രദേശത്ത് നിന്നുള്ള വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് കുഴൽനാടന്റെ വിശദീകരണം. പാടം നികത്തിയെന്ന ആരോപണം തീർത്തും തെറ്റാണെന്നും തെങ്ങിൻതോപ്പായിരുന്ന ഭാഗമാണ് ഇപ്പോൾ പാടമായി വിശേഷിപ്പിക്കുന്നതെന്നും കുഴൽനാടൻ പറഞ്ഞു.
തന്റെ വീടിന് മുന്നിലൂടെയുള്ള റോഡിന് സ്ഥലം വിട്ടുകൊടുത്തതിനെക്കുറിച്ചും കുളവും ചുറ്റുപാടുകളും സംരക്ഷിച്ചതിനെക്കുറിച്ചും കുഴൽനാടൻ വിശദീകരിക്കുന്നുണ്ട്. തനിക്കെതിരെ ഉയരുന്ന ഏത് ആരോപണത്തിനും കൃത്യമായി മറുപടി പറയാൻ സന്നദ്ധനാണെന്നും കുഴൽനാടൻ വ്യക്തമാക്കി.
Next Story
Adjust Story Font
16