കെ.എസ്.യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; എസ്.എഫ്.ഐ ക്രിമിനൽ വിദ്യാർത്ഥി സംഘടനയെന്ന് മാത്യു കുഴൽനാടൻ
ഭ്രാന്ത് പിടിച്ചതുപോലെയാണ് കേരളത്തിൽ എസ്.എഫ്.ഐ അലയുന്നതെന്നും കുഴൽ നാടൻ പറഞ്ഞു
തിരുവനന്തപുരം: പൂക്കോട് സർവകലാശാല വിദ്യാർഥി സിദ്ധാർഥിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി കെ.എസ്.യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം.പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
എസ്.എഫ്.ഐ ഭ്രാന്ത് പിടിച്ചതുപോലെ അലയുകയാണ് കേരളത്തിൽ നിന്ന് എസ്.എഫ്.ഐ പിഴുതെറിയണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. അവർ നടത്തുന്നത് സംഘടനാ പ്രവർത്തനമല്ല. വിദ്യാർത്ഥികളുടെ അവകാശം നിഷേധിക്കുകയാണ് എസ്.എഫ്.ഐ ചെയ്യുന്നത്.
രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു വിദ്യാർത്ഥി നേതാക്കളും ഈ പ്രവൃത്തി ചെയ്യില്ല. എന്തും ചെയ്യാമെന്ന നിലയിലേക്ക് എസ്.എഫ്.ഐ യെ വളർത്തിയത് സി.പി.എം ആണ്. പ്രതികളെ സംരക്ഷിക്കുന്നത് ഭരിക്കുന്ന പാർട്ടിയാണ്. ഒറ്റപ്പെട്ട സംഭവമല്ലയിത്. കേരളത്തിലെ ക്യാമ്പസുകളിൽ നിലനിൽക്കുന്ന അവസ്ഥയാണിത്. പൊതുസമൂഹം ഇത് മനസ്സിലാക്കണം. സമാനമായ അന്തരീക്ഷം പല ക്യാമ്പസുകളിലും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനൽ വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ. അവർ നടത്തുന്നത് അധോലോക പ്രവർത്തനമാണ്. എല്ലാ ദുഷ്ടശക്തികളെയും കൂട്ടുപിടിച്ചാണ് എസ്.എഫ്.ഐ തേർവാഴ്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16