മാത്യു കുഴല്‍നാടന്‍റെ ഭൂമി അളന്നതിൽ തുടർനടപടി; സർവേ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും
വീട്ടിലേക്കുള്ള റോഡ് നിർമ്മിക്കാന്‍ ഭൂമി മണ്ണിട്ട് നികത്തിയെന്ന പരാതിയിലാണ് വിജിലന്‍സിന്റെ നടപടി.
കൊച്ചി: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ കുടുംബ വീടിനോടു ചേർന്ന ഭൂമിയില്‍ പരിശോധന നടത്തിയ റവന്യൂ വകുപ്പിന്റെ തുടർനടപടികൾ ഇന്നു നടക്കും. സർവേ റിപ്പോർട്ട് ഇന്നു കൈമാറാനും സാധ്യത. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധന നടത്തിയത്. വീട്ടിലേക്കുള്ള റോഡ് നിർമ്മിക്കാന്‍ ഭൂമി മണ്ണിട്ട് നികത്തിയെന്ന പരാതി വിജിലന്‍സിന് മുന്നിലുണ്ടായിരുന്നു. ഈ സ്ഥലത്ത് മണ്ണിട്ട് നികത്തിയോ എന്നാണ് പരിശോധിച്ചത്. സ്ഥലത്ത് നാലു മാസം മുന്‍പ് കടവൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയര്‍ന്നപ്പോഴാണ് റവന്യു സര്‍വെ വിഭാഗം റീ സര്‍വ്വെ നടത്തിയത്.
Next Story
Adjust Story Font
16