വാട്ട്സാപ്പ് ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയെന്ന് സൂചന; കോഴിക്കോട്ടെ എ.ഐ തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുണ്ടാകാൻ സാധ്യതയെന്ന് പൊലീസ്
പരാതിക്കാരന്‍ സൈബർ പൊലീസ് സ്റ്റേഷനിൽ ഹാജരായി
കോഴിക്കോട്: കോഴിക്കോട്ടെ എ.ഐ തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുണ്ടാകാൻ സാധ്യതയെന്ന് പൊലീസ്. പരാതിക്കാരന്റെ സുഹൃത്തുക്കളുടെ വാട്ട്സാപ്പ് ഹാക്ക് ചെയ്താകാം പ്രതികൾ വിവരങ്ങൾ ചോർത്തിയതെന്നാണ് സൂചന. വിശദമായ മൊഴി നൽകാനായി പരാതിക്കാരനായ പി.എസ് രാധാകൃഷ്ണൻ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരായി.
എ.ഐ സാങ്കേതിക വിദ്യ ദുരുപയോഗപ്പെടുത്തിയുള്ള പണം തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതി വിളിച്ച ഫോൺ നമ്പറിന്റെ വിശദാംശങ്ങൾ വാട്ട്സാപ്പില്‍ നിന്ന് ഈ ആഴ്ച തന്നെ കിട്ടിയേക്കും. പരാതിക്കാരനായ പി.എസ് രാധാകൃഷ്ണൻ കോഴിക്കോട് സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ എത്തി കൂടുതൽ വിവരങ്ങൾ കൈമാറി.
രാധാകൃഷ്ണൻ അയച്ച 40000 രൂപയുള്ള മഹാരാഷ്ട്രയിലെ രത്‌നാഗർ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിട്ടുണ്ട്. പണം തിരികെ കിട്ടാനുള്ള നടപടികളും തുടരുകയാണ്. ജൂലൈ ഒമ്പതിനാണ് ചാലപ്പുറം സ്വദേശിയായ രാധാകൃഷ്ണൻ എ.ഐ സാങ്കേതിക വിദ്യ ദുരുപയോഗിച്ചുള്ള വീഡിയോ കോളിലൂടെ കബളിപ്പിക്കപ്പെട്ടത്.
Adjust Story Font
16