കോവിഡ് വ്യാപനം, ആധുനിക ഗ്യാസ് ശ്മശാനം തയ്യാറെന്ന് മേയര്‍ ആര്യ; രൂക്ഷ വിമര്‍ശനം, പിന്നാലെ പിന്‍വലിക്കല്‍
വിവാദമായതോടെ പിന്നീട് മേയറുടെ ഫേസ്ബുക്ക് പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചതായ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം. കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ മേയറുടെ പോസ്റ്റ് ഔചിത്യബോധമില്ലാത്തതാണെന്നാണ് വ്യാപക വിമര്‍ശനം.
നിങ്ങൾക്ക് ഇപ്പോഴത്തെ ഈ പശ്ചാത്തലം മനസ്സിലാക്കാൻ എന്തേലും ബുദ്ധിമുട്ടുണ്ടോ?
Posted by Lali P M on Friday, April 30, 2021
തിരുവനന്തപുരത്ത് ഏറ്റവും വിലക്കുറവിൽ മരുന്നുകൾ ലഭിച്ചിരുന്ന SAT ഡ്രഗ് ഹൌസ് അനാവശ്യ കാര്യം പറഞ്ഞ് പൂട്ടിക്കുക .. അതേ സമയം...
Posted by Abhilash Mohanan on Friday, April 30, 2021
കോവിഡ് കേസ് കൂടുമ്പോൾ അതിവേഗം ഗ്യാസ് ശ്മശാനം തുറക്കുന്ന മേയർ ഇടതുപക്ഷ വികസന ബോധത്തിന്റെ പരിച്ഛേദമാണ്. കഴിഞ്ഞ ആഴ്ചയാണ്...
Posted by Jabbar Chungathara on Friday, April 30, 2021
ആര്യാ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ജനങ്ങളില്‍ ഭീതി പടര്‍ത്താനേ ഉപകരിക്കൂവെന്നും ഡല്‍ഹിയിലടക്കം ശ്മശാനങ്ങള്‍ കിട്ടാതെയുള്ള മരണവാര്‍ത്ത വായിക്കുന്ന മലയാളികളുടെ മാനസികനില തകര്‍ക്കുന്നതാണ് മേയറുടെ പ്രഖ്യാപനമെന്ന് നിരവധി പേര്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. മഹാമാരിക്കാലത്ത് കൂടുതല്‍ ശ്മശാനങ്ങള്‍ കെട്ടിപ്പൊക്കുന്നത് മേയറുടെ ഭരണനേട്ടമെന്ന തരത്തില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ആധുനികരീതിയില്‍ നിര്‍മ്മിച്ച ഗ്യാസ് ശ്മശാനത്തിന്‍റെ ചിത്രങ്ങളോടൊപ്പമാണ് ആര്യ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്. വിവാദമായതോടെ പിന്നീട് മേയറുടെ ഫേസ്ബുക്ക് പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു.
ആര്യയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്:
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി. ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌കാരത്തിനായി ഉള്ളത്.
Adjust Story Font
16