Quantcast

വെള്ളക്കെട്ട്: 4000 കോടി കൈയിലുണ്ടെങ്കിൽ ഒറ്റയടിക്ക് കൊച്ചിയെ സിംഗപ്പൂരാക്കുമെന്ന് മേയർ

വെള്ളക്കെട്ടിലായ കൊച്ചിയിലെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-05-30 11:41:48.0

Published:

30 May 2024 11:23 AM GMT

വെള്ളക്കെട്ട്: 4000 കോടി കൈയിലുണ്ടെങ്കിൽ  ഒറ്റയടിക്ക് കൊച്ചിയെ സിംഗപ്പൂരാക്കുമെന്ന് മേയർ
X

കൊച്ചി:4000 കോടി കൈയിലുണ്ടെങ്കിൽ ഒറ്റയടിക്ക് കൊച്ചിയെ സിംഗപ്പൂരാക്കാമെന്ന് കോർപ്പറേഷൻ​ മേയർ എം.അനിൽകുമാർ. ​അത്രയും പൈസ ഒരുമിച്ചെടുക്കാൻ പറ്റുന്ന സാമ്പത്തിക അവസ്ഥയിലല്ലല്ലോ കേരളമുള്ളതെന്നും മേയർ മീഡിയവണിനോട് പറഞ്ഞു. വെള്ളക്കെട്ടിലായ വിവിധ പ്രദേശങ്ങളിൽ ​നിന് പ്രതിഷേധം ഉയരുന്നതിനിടയിലാണ് മേയറുടെ പ്രതികരണം. മേയറുടെ നേതൃത്വത്തിൽ വെള്ളക്കെട്ടിലായ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

ചെറിയ മഴയിലൊന്നുമല്ല കൊച്ചി നഗരത്തിൽ വെള്ളം കയറിയത്. കനത്തമഴയിലാണ് കൊച്ചിയുടെ വിവിധയിടങ്ങളിൽ വെള്ളം കയറിയത്. കൊച്ചി നഗരത്തിൽ മാത്രമല്ല കളമശ്ശേരിയിലും തൃക്കാക്കരയിലുമൊക്കെ വെള്ളക്കെട്ടുണ്ട്. എന്നാൽ മാധ്യമങ്ങൾ കൊച്ചിയിൽ വെള്ളം കയറിയെന്നു മാത്രമാണ് പറയുന്നത്.

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഏറ്റവും വേഗത്തിലുള്ള ഇടപെടലാണ് ഇത്തവണ നടത്തുന്നത്. സൗത്തിലെ വെള്ളക്കെട്ട് എന്റെ കുട്ടിക്കാലം മുതലെ ഞാൻ കാണുന്നതാണ്. അത് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ​ജില്ലാ ഭരണകൂടവും ഇറിഗേഷൻ വകുപ്പും എല്ലാം ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story