Quantcast

ബ്രൂവറി കമ്പനിയുടെ പ്രചാരണ മാനേജറെ പോലെയാണ് എംബി രാജേഷ് പ്രവർത്തിക്കുന്നത്: വി.ഡി സതീശൻ

വാട്ടർ അതോറിറ്റി വെള്ളം വീട്ടിൽ നിന്നെടുത്ത് കൊടുക്കുമോയെന്നും സതീശൻ

MediaOne Logo

Web Desk

  • Published:

    19 Jan 2025 11:28 AM

ബ്രൂവറി കമ്പനിയുടെ പ്രചാരണ മാനേജറെ പോലെയാണ് എംബി രാജേഷ് പ്രവർത്തിക്കുന്നത്: വി.ഡി സതീശൻ
X

പാലക്കാട്: ബ്രൂവറി കമ്പനിയുടെ പ്രചാരണ മാനേജറെ പോലെയാണ് മന്ത്രി എം.ബി രാജേഷ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോളജ് തുടങ്ങാനെന്ന പേരിൽ പഞ്ചായത്തിനെ വരെ പറ്റിച്ചു വാങ്ങിയ ഭൂമിയിലാണ് പ്ലാന്റ് തുടങ്ങുന്നത്. മൂന്നുമാസം ഫയൽ രഹസ്യമായി വച്ചു. ഭൂഗർഭ ജലം ഊറ്റിയെടുക്കാനുള്ള പദ്ധതിയാണ്. വാട്ടർ അതോറിറ്റി വെള്ളം വീട്ടിൽ നിന്നെടുത്ത് കൊടുക്കുമോയെന്നും സതീശൻ ചോദിച്ചു.

കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി-ഡിസ്റ്റ്ലറി യൂനിറ്റിന് അനുമതി നൽകിയ വിഷയത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. ബ്രൂവറിക്ക് വേണ്ടി ഭൂമി തട്ടിയെടുത്തെന്നും ആരോപണം ഉയർന്നിരുന്നു. എലപ്പുള്ളിയിലെ 26 ഏക്കർ സ്ഥലമാണ് ബ്രൂവറിക്ക് വേണ്ടി വാങ്ങിയത്. ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വന്നാൽ തങ്ങൾ വലിയ പ്രതിസന്ധിയിലാകുമെനന്നായിരുന്നു നാട്ടുകാരുടെ നിലപാട്.

എന്നാൽ പ്രതിപക്ഷം വിഷയത്തിൽ ആശങ്ക സൃഷ്ടിക്കുകയാണെന്ന് എംബി രാജേഷ് പ്രതികരിച്ചു.

TAGS :

Next Story