180 പേര്‍, 925 ഇടപാടുകള്‍: തൃശൂരിലെ എംഡിഎംഎ റാക്കറ്റ് പ്രത്യേക സംഘം അന്വേഷിക്കും
പ്രതികളില്‍ നിന്ന് 52 പേജുകളിലായി ഇടപാടുകാരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു
തൃശൂരിലെ എംഡിഎംഎ റാക്കറ്റുകളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എക്സൈസ് വകുപ്പ്. തൃശൂർ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ ഡി ശ്രീകുമാറിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും.
കഴിഞ്ഞ ദിവസം കൈപ്പമംഗലത്ത് പിടിയിലായ രണ്ട് പ്രതികളില്‍ നിന്ന് 925 ഇടപാടുകളെ കുറിച്ചുള്ള വിവരമാണ് എക്സൈസിന് ലഭിച്ചത്. പ്രതികളില്‍ നിന്ന് 52 പേജുകളിലായി ഇടപാടുകാരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു. 180ഓളം പേരുടെ വിവരങ്ങളാണ് ലഭിച്ചത്. ഇവരില്‍ ചിലര്‍ക്ക് കടമായിട്ടും എംഡിഎംഎ നല്‍കിയിട്ടുണ്ട്. പ്രതികളുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തും. മിക്കവരും 17 മുതല്‍ 25 വരെ വയസ് പ്രായമുള്ളവരാണ്. ഇവരില്‍ തുടക്കക്കാരായ ഇടപാടുകാര്‍ക്ക് കൌണ്‍സിലിങ് നല്‍കും. മറ്റുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Adjust Story Font
16