Quantcast

തൃശ്ശൂരില്‍ വിദ്യാർഥികളുടെ ലിസ്റ്റുമായി എം.ഡി.എം.എ വിൽപ്പന സംഘം പിടിയിൽ

പതിനേഴിനും 25നും വയസ്സിന് ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്

MediaOne Logo

ijas

  • Updated:

    22 Oct 2022 5:53 AM

Published:

22 Oct 2022 5:40 AM

തൃശ്ശൂരില്‍ വിദ്യാർഥികളുടെ ലിസ്റ്റുമായി എം.ഡി.എം.എ വിൽപ്പന സംഘം പിടിയിൽ
X

തൃശ്ശൂര്‍: കൈപ്പമംഗലത്ത് വിദ്യാർഥികളുടെ ലിസ്റ്റുമായി ലഹരി വിൽപ്പന സംഘം പിടിയിൽ. ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. സംഘത്തില്‍ നിന്നും 15.2 ഗ്രാം എം.ഡി.എം.എയും എക്സൈസ് കണ്ടെടുത്തു. ബൈക്ക് വെട്ടിച്ചു കടന്നുകളയുന്നതിനിടെ പ്രതികളെ പിന്തുടര്‍ന്നാണ് എക്സൈസ് പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ എക്സൈസ് സംഘത്തെ ആക്രമിക്കുകയും ചെയ്തു. ഏറെ നീണ്ട മല്‍പ്പിടുത്തത്തിനൊടുവിലാണ് പ്രതികളെ എക്സൈസിന് പിടികൂടാനായത്.

പ്രതികളില്‍ നിന്നും 250ലേറെ വിദ്യാര്‍ഥികളുടെ പേരുകളടങ്ങുന്ന ലിസ്റ്റും എക്സൈസ് കണ്ടെടുത്തു. കടമായി ലഹരി നൽകിയവരുടെ ലിസ്റ്റ് ആണിതെന്നും കോളജ് വിദ്യാര്‍ഥികളാണിവരെന്നുമാണ് എക്‌സൈസ് പറയുന്നത്. പതിനേഴിനും 25നും വയസ്സിന് ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. തൃശ്ശൂര്‍ നഗരപരിധിയിലെയും തീരമേഖലയിലെയും വിദ്യാര്‍ഥികളാണ് എം.ഡി.എം.എ ഉപയോഗിക്കുന്ന ലിസ്റ്റിലുള്ളവരെന്നും എക്സൈസ് അറിയിച്ചു.

TAGS :

Next Story