മികച്ച പരിസ്ഥിതി റിപ്പോർട്ടിനുള്ള റെഡ് ഇങ്ക് ദേശീയ പുരസ്‌കാരം മീഡിയ വണ്ണിന്
2019 ൽ മീഡിയവൺ സംപ്രേഷണം ചെയ്ത അട്ടപ്പാടിയിലെ അമ്മമാർ എന്ന ഡോക്യുമെന്ററിക്കും പുരസ്‌കാരം ലഭിച്ചിരുന്നു
പരിസ്ഥിതി വിഭാഗത്തിലെ മികച്ച റിപ്പോർട്ടിനുള്ള റെഡ് ഇങ്ക് ദേശീയ പുരസ്‌കാരം മീഡിയ വണ്ണിന്. മീഡിയവൺ സീനിയർ പ്രൊഡ്യൂസർ സോഫിയാബിന്ദിനാണ് അവാർഡ്. മുംബൈ പ്രസ് ക്ലബ്ബാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 'പ്രളയത്താൽ മുറിവേറ്റവർ' എന്ന പ്രത്യേക പരിസ്ഥിതി പരിപാടിയാണ് സോഫിയാബിന്ദിനെ അവാർഡിന് അർഹയാക്കിയത്. 2019 ൽ മീഡിയവൺ സംപ്രേഷണം ചെയ്ത അട്ടപ്പാടിയിലെ അമ്മമാർ എന്ന ഡോക്യുമെന്ററിക്കും പുരസ്‌കാരം ലഭിച്ചിരുന്നു.
Next Story
Adjust Story Font
16