Quantcast

വിജയമുദ്ര പതിപ്പിച്ചവർക്ക് മീഡിയവണിന്റെ എ പ്ലസ്

സംസ്ഥാനത്ത് ആറ് മേഖലകളിലായാണ് എ പ്ലസ് മുദ്ര പരിപാടി സംഘടിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    6 Jun 2023 3:25 PM GMT

Mediaone A plus mudra programme inaguration
X

കോഴിക്കോട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് മീഡിയ വണിന്റെ ആദരം. വിജയികളായ വിദ്യാർഥികൾക്ക് എ പ്ലസ് മുദ്ര പുരസ്‌കാരം സമ്മാനിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആറ് മേഖലകളിലായി നടത്തുന്ന പുരസ്‌കാരദാന പരിപാടിക്കാണ് ഇതോടെ തുടക്കമായത്.

നുറുകണക്കിനാളുകൾ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിൽ മീഡിയവൺ എം.ഡി ഡോ. യാസീൻ അഷ്റഫ് , കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം ഫർമീസ്, ന്യൂസ് എഡിറ്റർ എസ്.എ അജിംസ്, മീഡിയ സൊലൂഷൻ ഹെഡ് ജഗ്ദീപ് മുരളി എന്നിവർ പങ്കെടുത്തു. കോഴിക്കോട് ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുവ്വായിരത്തോളം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്.

ഒരു പകൽ നീണ്ട പരിപാടിയുടെ ഭാഗമായി കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിരുന്നു. വിദ്യാഭ്യാസ വിദഗ്ധരായ റോജേസ് ജോസ്, ജോജോ ടോമി എന്നിവർ ക്ലാസുകൾ നയിച്ചു. പെരിന്തൽമണ്ണ, തൃശൂർ, കൊച്ചി, കോട്ടയം , തിരുവനന്തപുരം എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിലായി എ പ്ലസ് മുദ്ര പരിപടി നടക്കും. ആൽഫ എൻട്രൻസ് അക്കാദമിയും എലാൻസ് ലേർണിങ് പ്രൊവൈഡറുമായി സഹകരിച്ചാണ് മീഡിയവൺ എ പ്ലസ് മുദ്ര പരിപാടി സംഘടിപ്പിക്കുന്നത്.

TAGS :

Next Story