മീഡിയവൺ സംപ്രേഷണ വിലക്ക്;പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ദൃശ്യമാധ്യമ രംഗത്ത് സ്ത്യുത്യർഹമായ സേവനം നടത്തിയ മീഡിയവണിന് വിലക്ക് ഏർപ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് കേന്ദ്ര സർക്കാർ മറുപടി പറയണമെന്ന് പി ടി എ റഹീം എം എൽ എ പറഞ്ഞു
മീഡിയവൺ സംപ്രേഷണവിലക്കിനെതിരെ കണിയാപുരം പൗരാവലിയുടെ നേതൃത്വത്തിൽ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.കണിയാപുരം ഗേറ്റ് മുക്ക് ജംഗ്ഷനിൽ നടന്ന പരിപാടി സാഹിത്യകാരൻ കണിയാപുരം സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.തനിമ കലാ സാഹിത്യവേദി ജില്ലാ പ്രസിഡന്റ് അമീർ കണ്ടൽ അധ്യക്ഷത വഹിച്ചു. തനിമ കലാ സാഹിത്യവേദി പ്രവർത്തകൻ അൻസർ പാച്ചിറയുടെ രാജാവ് നഗ്‌നനാണ് എന്ന സോളോ ഡ്രാമയും അരങ്ങേറി.
മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ കോഴിക്കോട് കുന്ദമംഗലത്തും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. ദൃശ്യമാധ്യമ രംഗത്ത് സ്ത്യുത്യർഹമായ സേവനം നടത്തിയ മീഡിയവണിന് വിലക്ക് ഏർപ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് കേന്ദ്ര സർക്കാർ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി,ജില്ലാ പഞ്ചായത്തംഗം എം ധനീഷ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.
Adjust Story Font
16