Quantcast

മീഡിയവൺ-ഹോണ്ട ഹൈനസ് കാംപൾസ് ഓണാഘോഷം നാളെ മഞ്ചേരി യൂണിറ്റി വിമൺസ് കോളേജിൽ

ഷോയ്ക്ക് മാറ്റുകൂട്ടാൻ യൂത്തിൻറെ ഹരമായ ഗായകൻ അക്ബർ ഖാനും ഉണ്ടാകും.

MediaOne Logo

Web Desk

  • Published:

    23 Aug 2022 4:38 PM GMT

മീഡിയവൺ-ഹോണ്ട ഹൈനസ് കാംപൾസ് ഓണാഘോഷം നാളെ മഞ്ചേരി യൂണിറ്റി വിമൺസ് കോളേജിൽ
X

മീഡിയവൺ- ഹോണ്ട ഹൈനസ് കാംപൾസ് ഓണാഘോഷപരിപാടികൾക്ക് നാളെ തുടക്കമാകും. രാവിലെ 9.30ന് മഞ്ചേരി യൂണിറ്റി വിമൺസ് കോളേജിൽ വെച്ചാണ് ആദ്യ ഷോ.

കേരളത്തിലെ വിവിധ കോളേജുകളിലെ ഓണാഘോഷപരിപാടികളുടെ ഭാഗമാകാൻ മീഡിയവൺ നേരിട്ടെത്തുകയാണ് ഹോണ്ട ഹൈനസ് കാംപൾസിലൂടെ. ഷോയ്ക്ക് മാറ്റുകൂട്ടാൻ യൂത്തിൻറെ ഹരമായ ഗായകൻ അക്ബർ ഖാനും ഉണ്ടാകും.

ഉറിയടി, വടംവലി, തിരുവാതിരക്കളി അടക്കം കാമ്പസിൻറെ എല്ലാ ആവേശവും അലയടിക്കുന്ന ഗെയിമുകളും കലാപരിപാടികളും ഓണാഘോഷ പരിപാടികളുടെ ഭാഗമായിരിക്കും...

അത്തം ഒന്നുമുതൽ മീഡിയവൺ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ മീഡിയവൺ- ഹോണ്ട ഹൈനസ് കാംപൾസ് കാമ്പസോണം പ്രോഗ്രാമുകൾ സംപ്രേക്ഷണം ചെയ്ത് തുടങ്ങും.

TAGS :

Next Story