മീഡിയവണ്‍ പ്രവർത്തനം ഇന്ന് മുതല്‍ സൗരോർജത്തിലേക്ക്: പദ്ധതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും
പൂർണമായി സൗരോർജത്തില്‍ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ മാധ്യമ സ്ഥാപനമാവുകയാണ് ഇതോടെ മീഡിയവണ്‍. സൗരോര്‍ജ പദ്ധതി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
മീഡിയവണ്‍ പ്രവർത്തനം ഇന്ന് മുതല്‍ സൗരോര്‍ജത്തില്‍. പൂർണമായി സൗരോർജത്തില്‍ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ മാധ്യമ സ്ഥാപനമാവുകയാണ് ഇതോടെ മീഡിയവണ്‍. സൗരോര്‍ജ പദ്ധതി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
ഒരു ദൃശ്യ മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തനം വലിയ അളവില്‍ വൈദ്യുതി ആവശ്യമുള്ളതാണ്. ഒരു ദിവസം ശരാശരി 3600 യൂനിറ്റ് വൈദ്യുതിയാണ് ന്യൂസ് സ്റ്റുഡിയോ ഉള്‍പ്പെടുന്ന മീഡിയവണ്‍ ആസ്ഥാനം പ്രവർത്തിക്കാന്‍ വേണ്ടത്. ഇന്ന് മുതല്‍ ഈ പ്രവർത്തനം നടക്കുക സൗരോർജത്തിന്റെ ബലത്തിലായിരിക്കും.
പ്രകൃതി സൗഹൃദമായ ചിലവ് കുറഞ്ഞ ഊർജ ഉപഭോഗത്തിലേക്ക് ഇന്ന് മുതല്‍ മീഡിയവണ്‍ മാറുകയാണ്. 620 കിലോവാട്ട് പവർ ഓണ്‍ഗ്രിഡ് സോളാർ പവർ പ്ലാന്‍റില്‍ നിന്ന് 2480 യൂനിറ്റ് ഊർജമാണ് ഉല്പാദിപിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് കോഴിക്കോട്ടെ മീഡിയവണ്‍ ആസ്ഥാത്ത് നടക്കുന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. മീഡിയവണ്‍ ചെയര്‍മാന്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും.
മീഡിയവണ്‍ വൈസ് ചെയര്‍മാന്‍ പി മുജീബ് റഹ്മാന്‍ പദ്ധതി വിശദീകരിക്കും. എം.കെ രാഘവന്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ, പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ സുഹറാബി, മീഡിയവണ്‍ മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ യാസീന്‍ അഷ്റഫ്, എഡിറ്റര്‍ പ്രമോദ് രാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 1425 പാനലുകളും 7 ഇന്‍വെറ്റര്‍ യൂണിറ്റും അടങ്ങുന്നതാണ് മീഡിയവണ്‍ സോളാർ പവർ പ്ലാന്റ്. എറണാകുളം ആസ്ഥാനമായ മൂപ്പന്‍സ് എനര്‍ജി സൊലൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണം നടത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പോലെ ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണ് നിലവില്‍ പൂര്‍ണ്ണമായും സൗരോർജത്തിൽ പ്രവര്‍ത്തിക്കുന്നത്.
Adjust Story Font
16