Quantcast

ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ്; ക്രൗഡ് ഫണ്ടിംഗ് തുടരാനും കോടതി നിർദേശം

ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്നാണ് ഇമ്രാന്‍റെ രോഗത്തിന് ആവശ്യമായി വരുന്നത്. ആറു മാസം മാത്രം പ്രായമുള്ള ഇമ്രാന്‍റെ മരുന്നിന് 18 കോടി രൂപയാണ് ചെലവ്.

MediaOne Logo

Web Desk

  • Published:

    7 July 2021 5:46 AM GMT

ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ്; ക്രൗഡ് ഫണ്ടിംഗ് തുടരാനും കോടതി നിർദേശം
X

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ കഴിയുന്ന ആറ് മാസം പ്രായമുള്ള ഇമ്രാനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കുഞ്ഞിൻറെ ചികിത്സക്കായി ക്രൗഡ് ഫണ്ടിംഗ് തുടരാൻ കോടതി നിർദേശിച്ചു.

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്‍റെ മകനാണ് ഇമ്രാന്‍. ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്നാണ് ഇമ്രാന്‍റെ രോഗത്തിന് ആവശ്യമായി വരുന്നത്. ആറു മാസം മാത്രം പ്രായമുള്ള ഇമ്രാന്‍റെ മരുന്നിന് 18 കോടി രൂപയാണ് ചെലവ്. കഴിഞ്ഞ മൂന്നു മാസമായി വേദന തിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഒന്ന് ഇളകാൻ പോലുമാകാതെ വെന്‍റിലേറ്ററിലാണ് ഇമ്രാന്‍റെ ജീവിതം.രോഗം സങ്കീർണമാകുന്നത് ഇമ്രാന്‍റെ മരണത്തിലേക്കോ, ചലനശേഷി നഷ്ടപ്പെടുന്നതിലേക്കോ നയിക്കും. സഹായഹസ്തം നീട്ടുന്ന ഓരോരുത്തരിലും പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് ഇമ്രാന്‍റെ കുടുംബം.

സുമനസ്സുകള്‍ ഒറ്റക്കെട്ടായി കൈകോര്‍ത്തതോടെ എസ്.എം.എ രോഗം ബാധിച്ചു ഗുരുതരാവസ്ഥയിലായ മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപയാണ് സമാഹരിച്ചത്. വിദേശത്തു നിന്നടക്കം നിരവധപേരാണ് സഹായവുമായി എത്തിയതോടെ ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും തുക തികഞ്ഞത്. ഇതുപോലെ കേരള സമൂഹം ഇമ്രാനെയും ചേര്‍ത്തുപിടിക്കുമെന്നാണ് കുടുംബത്തിന്‍റെ വിശ്വാസം.

TAGS :

Next Story