അവയവ മാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി
മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ശസ്ത്രക്രിയ വൈകാൻ ഇടയായത് എന്ന് വെല്‍ഫയര്‍ പാര്‍ട്ടി
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായ രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് എൻ.എം. അൻസാരി.
അവയവം കൃത്യസമയത്ത് എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂർ വൈകിയാണ് നടന്നത്. കൃത്യസമയത്ത് ശസ്ത്രക്രിയ നടക്കാത്തത് ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥയാണ്. കൊച്ചിയിൽ നിന്നും പ്രത്യേക സംവിധാനങ്ങളോടെ തിരുവനന്തപുരത്ത് അവയവം എത്തിയിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ശസ്ത്രക്രിയ വൈകാൻ ഇടയായതെന്നും അത് കൊണ്ടാണ് വിലപ്പെട്ട ഒരു ജീവൻ നഷടമായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിൽ പല വീഴ്ചകളും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുമ്പും നടന്നിട്ടുണ്ട്. അത്തരക്കാര്‍ക്ക് എതിരെയൊന്നും നടപടിയെടുക്കാത്തതിനാലാണ് ഇത് ആവർത്തിക്കുന്നത്. ആയതിനാൽ ഇത്തരം കേസുകളിൽ അലംഭാവം കാണിച്ച വരെ മാതൃകാപരമായി തന്നെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16